മാലമോഷ്ടിച്ച് ഓടിയ 2 നാടോടി സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു
അരൂര്‍: (www.kvartha.com 15.06.2019) മാലമോഷ്ടിച്ച് ഓടിയ രണ്ട് നാടോടി സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ബസില്‍ നിന്നും മോഷണം നടത്തിയ തമിഴ്‌നാട് ദിണ്ടിഗല്‍ ജില്ലയില്‍ പഴനി അക്രവാള്‍ സ്ട്രീറ്റ് മിത്ര(35), പൂര്‍ണ്ണ(25) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കെഎസ്ആര്‍ടിസി ബസ്സില്‍ തിരുവിഴയില്‍ നിന്ന് അരൂര്‍ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ രണ്ടര പവന്റെ മാലയായിരുന്നു ഇവര്‍ പൊട്ടിച്ചെടുത്തത്. ബഹളം കേട്ട് നാട്ടുകാര്‍ ഇരുവരേയും തടഞ്ഞുവക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസെത്തി അറസ്റ്റ് ചെയ്തു. ചേര്‍ത്തല കോടതിയില്‍ ഹാജറാക്കി പ്രതികളെ റിമാന്റ് ചെയ്തു. അരൂര്‍ പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ വീരേന്ദ്ര കുമാറും സംഘവും ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Alappuzha, News, Kerala, Robbery, Arrest, Police, Court, Remanded, Chain snatching two woman arrested

Powered by Info News For You

Comments
Post a Comment