അല്‍ത്വാഫിനെ തട്ടിക്കൊണ്ടുപോയി കൊലപെടുത്തിയ ശേഷം ഒളിപ്പിച്ച 2 കാറുകളില്‍ ഒന്ന് ബട്ക്കലില്‍ കണ്ടെടുത്തു; വാടകയ്‌ക്കെടുത്ത മറ്റൊരു കാര്‍ ബേഡകത്തെ വീട്ടില്‍ കയറ്റിവെച്ചതായി കണ്ടെത്തി

കുമ്പള: (www.kasargodvartha.com 29.06.2019) ബേക്കൂര്‍ ശാന്തിഗുരി സ്വദേശിയായ അല്‍ത്വാഫിനെ (48) തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി. അല്‍ത്വാഫിനെ തട്ടിക്കൊണ്ടുപോയി കൊലപെടുത്തിയ ശേഷം ഒളിപ്പിച്ച രണ്ട് കാറുകളില്‍ ഒന്ന് കര്‍ണാടക ബട്ക്കലില്‍ പോലീസ് കണ്ടെടുത്തു. വാടകയ്‌ക്കെടുത്ത മറ്റൊരു കാര്‍ ബേഡകത്തെ വീട്ടില്‍ കയറ്റിവെച്ചതായും കണ്ടെത്തിട്ടുണ്ട്. ഈ കാര്‍ ശനിയാഴ്ച കസ്റ്റഡിയിലെടുക്കുമെന്ന് അന്വേഷണ സംഘം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

മുഖ്യപ്രതിയും അല്‍ത്വാഫിന്റെ മരുമകനുമായ ഷബീറും കൂട്ടാളികളും ബെല്‍ത്തങ്ങാടിയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയെങ്കിലും അപ്പോഴേക്കും സംഘം സ്ഥലം വിട്ടിരുന്നു. ഹോട്ടലുടമയുടെ ബഡ്ക്കലിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെഎല്‍14 എസ് 7967 നമ്പര്‍ സ്വിഫ്റ്റ് കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലയാളി സംഘം സഞ്ചരിച്ച വാടകയ്‌ക്കെടുത്ത ബെലെനോ കാറാണ് ബേഡകം മരുതടുക്കത്തെ ഒരു വീട്ടില്‍ കയറ്റി വെച്ചതായി പോലീസിന് വിവരം ലഭിച്ചത്. ശനിയാഴ്ച തന്നെ ബേഡകത്തെത്തി ഈ കാര്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു.


അതിനിടെ കേസിലെ മുഖ്യപ്രതി ഷബീറും കൂട്ടാളികളായ റിയാസ്, ലത്വീഫ് എന്നിവരും കര്‍ണാടക വിട്ടതായാണ് പോലീസ് കരുതുന്നത്. ഇവര്‍ ഗോവയിലേക്കോ മുബൈയിലേക്കതോ രക്ഷപ്പെട്ടെക്കാമെന്നാണ് പോലീസ് കരുതുന്നത്. പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകളും പോലീസ് സ്വീകരിച്ചിട്ടുണ്ട്. നേരത്തെ ഈ കേസില്‍ ഉപ്പള പെരിങ്കടിയിലെ റുമൈര്‍(20) എന്ന റുമൈസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുമ്പള സി ഐ രാജീവന്‍ വലിയവളപ്പ്, കുമ്പള എസ് ഐ എ സന്തോഷ് കുമാര്‍, മഞ്ചേശ്വരം എസ് ഐ അനൂപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kumbala, News, Kasaragod, Murder-case, Police, enquiry, Althafs murder case. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?