കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ ഋഷിരാജ് സിംഗിന്റേയും യതീഷ് ചന്ദ്രയുടേയും മിന്നല്‍ റെയ്ഡ്; മൊബൈല്‍ ഫോണുകളും കഞ്ചാവും മദ്യകുപ്പികളും കത്തികളും മറ്റ് ആയുധങ്ങളുമടക്കം പിടിച്ചെടുത്തു; ടി പി വധക്കേസ് പ്രതി ഷാഫിയില്‍ നിന്നും പിടിച്ചെടുത്തത് 2 സ്മാര്‍ട് ഫോണുകള്‍

പളളിക്കുന്ന്: (www.kvartha.com 22.06.2019) കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഋഷിരാജ് സിംഗിന്റേയും യതീഷ് ചന്ദ്രയുടേയും നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവും മദ്യകുപ്പികളും കത്തികളും മറ്റ് ആയുധങ്ങളുമടക്കം പിടിച്ചെടുത്തു.

ഡി.ജി.പി. ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു കണ്ണൂരിലെ റെയ്ഡ്. ഐ.ജി അശോക് യാദവ്, കണ്ണൂര്‍ എസ് പി എന്നിവര്‍ സിംഗിന് ഒപ്പം ഉണ്ടായിരുന്നു. 150 പോലീസുകാരാണ് റെയ്ഡില്‍ പങ്കെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിക്ക് അപ്രതീക്ഷിതമായി ജയിലില്‍ എത്തി ഋഷിരാജ് സിംഗ് റെയ്ഡ് നടത്തുകയായിരുന്നു.

Early morning raid unearths mobile phone, ganja, weapons at Kannur Central Prison, News, Raid, Kannur, Case, Mobile Phone, Police, Kerala

കണ്ണൂരിലെ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവ്, പുകയില, പണം, ചിരവ, ഇരുമ്പുവടി, ഫോണ്‍, സിം കാര്‍ഡുകള്‍ ബാറ്ററികള്‍, റേഡിയോ തുടങ്ങിയവയും കണ്ടെത്തി.

റെയ്ഡില്‍ പിടിച്ചെടുത്ത സാധനങ്ങളുടെ എണ്ണവും മറ്റും ചിട്ടപ്പെടുത്തിയ ശേഷം ഇതിന്റെ കണക്കുകള്‍ ഡി.ജി.പി പുറത്ത് വിടും. ജയിലിനുള്ളില്‍ ഇത്തരത്തില്‍ അനധികൃതമായി വിവിധ സംഭവങ്ങള്‍ നടക്കുന്നുവെന്ന് നേരത്തെ തന്നെ ഋഷിരാജ് സിംഗിന് വിവരം ലഭിച്ചിരുന്നു. അതിനാലാണ് യാതൊരു മുന്നറിയിപ്പും കൂടാതെ റെയ്ഡ് നടത്തിയത്.

മാത്രമല്ല തടവുകാരെ പ്രത്യേകം എസ്‌കോര്‍ട്ട് ഇല്ലാതെ പുറത്തും മറ്റും ജയില്‍ അധികൃതര്‍ വിടുന്നുവെന്നും മറ്റാളുകളുമായി ബന്ധപ്പെടാനും സംസാരിക്കാനും അനുവദിക്കുന്നതായും അദ്ദേഹത്തിന് പരാതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഋഷിരാജ് സിംഗ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

ഇതിന് മുന്‍പ് ജയിലിലേക്ക് ടി.വി കൊണ്ടുപോയ കാര്യം ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇതേ കുറിച്ച് പിന്നെ തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട ഋഷിരാജ് സിംഗ് ഏതാനും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിരുന്നു.

റെയ്ഡില്‍ നിരവധി ക്രമക്കേടുകള്‍ ജയിലില്‍ അദ്ദേഹം കണ്ടെത്തിയിട്ടുണ്ടെന്നും അധികം താമസിയാതെ തന്നെ ഇതിനെതിരെ നടപടി സ്വീകരിക്കും എന്നുമാണ് അറിയുന്നത്. തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും സമാനമായ രീതിയില്‍ പരിശോധന നടന്നു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് ശനിയാഴ്ച പുലര്‍ച്ചെ റെയ്ഡ് നടന്നത്. റെയ്ഡില്‍ ടി.പി വധക്കേസ് പ്രതി ഷാഫിയില്‍ നിന്ന് ഉള്‍പ്പെടെ നാല് ഫോണുകള്‍ പിടിച്ചെടുത്തു. രണ്ട് സ്മാര്‍ട്ട് ഫോണുകളാണ് ഷാഫിയുടെ കൈവശം ഉണ്ടായിരുന്നത്. രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ കൂടാതെ കഞ്ചാവും മദ്യവും, കത്തിയും മറ്റ് ആയുധങ്ങളും ഇവിടെ നിന്നും കണ്ടെടുത്തു. 2017ല്‍ വിയ്യൂരിലും 2014 ല്‍ കോഴിക്കോട്ടും നടത്തിയ റെയ്ഡുകളില്‍ ഷാഫിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Early morning raid unearths mobile phone, ganja, weapons at Kannur Central Prison, News, Raid, Kannur, Case, Mobile Phone, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?