അമിത വേഗതയെ തുടര്‍ന്ന് ഹംപില്‍ തട്ടിയ കല്ലട ബസ് പലതവണ കുലുങ്ങി; യാത്രക്കാരന്‍ ബസില്‍ നിന്നും വീണ് തുടയെല്ല് പൊട്ടി; പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിക്കാനും ജീവനക്കാര്‍ തയ്യാറായില്ലെന്ന് ആരോപണം; വേണ്ടിവന്നത് 2 ശസ്ത്രക്രിയ
കണ്ണൂര്‍ : (www.kvartha.com 20.06.2019) കല്ലട ബസിനെതിരെ വീണ്ടും ഗുരുതര ആരോപണം. അമിത വേഗതയെ തുടര്‍ന്ന് ഹംപില്‍ തട്ടിയ കല്ലട ബസ് പലതവണ കുലുങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാരന്‍ ബസില്‍ നിന്നും വീണ് തുടയെല്ല് പൊട്ടി. പയ്യന്നൂര്‍ സ്വദേശിയായ മോഹനാണ് ബസ് യാത്രയ്ക്കിടെ ദുരന്തം സംഭവിച്ചത്.
എന്നാല്‍ പരിക്കേറ്റ മോഹനെ ആശുപത്രിയില്‍ എത്തിക്കാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒടുവില്‍ തുടയെല്ലിന് ഗുരുതരമായി പരിക്കേറ്റ മോഹനെ അദ്ദേഹത്തിന്റെ മകനാണ് ആശുപത്രിയില്‍ എത്തിച്ചത്.
ജൂണ്‍ 16 ന് പയ്യന്നൂര്‍ പെരുമ്പയില്‍ നിന്നാണ് മോഹന്‍ ബസില്‍ കയറിയത്. മൈസൂര്‍ കടന്ന് അല്‍പ്പ സമയത്തിനുള്ളിലായിരുന്നു അപകടം. ബസിന്റെ ഏറ്റവും പിന്നിലെ സീറ്റിലായിരുന്നു മോഹന്‍ ഇരുന്നത്. പരിക്കേറ്റ മോഹന്‍ ഉച്ചത്തില്‍ നിലവിളിച്ചുവെങ്കിലും ജീവനക്കാന്‍ അത് ഗൗനിക്കാതെ മുന്നോട്ടു പോകുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ച മോഹനെ രണ്ടു തവണ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഒപ്പം മൂന്ന് മാസത്തെ വിശ്രമവും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെ, കണ്ണൂരില്‍ നിന്നും കൊല്ലത്തേയ്ക്ക് പോകുകയായിരുന്ന യുവതിക്ക് നേരെ കല്ലട ബസ് യാത്രയ്ക്കിടെ പീഡനശ്രമവും നടന്നു. സംഭവത്തില്‍ കല്ലട ബസിന്റെ രണ്ടാം ഡ്രൈവറെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളുടെ ലൈസന്‍സും റദ്ദ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Complaint against Kallada bus, Kannur, News, Allegation, Accident, Crime, Criminal Case, Hospital, Treatment, Trending, Kerala.

Powered by Info News For You

Comments
Post a Comment