ദുബൈയില്‍ മാതാവ് ക്രൂര പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍ കസ്റ്റഡിയില്‍; മരണസമയത്ത് വയോധികയുടെ തൂക്കം 29, എല്ലുകള്‍ക്കും, വാരിയെല്ലുകള്‍ക്കും ക്ഷതം; മരണകാരണം ആന്തരിക രക്തസ്രാവവും ശരീരത്തിനേറ്റ പൊള്ളലും, ഇരുകണ്ണുകളിലും മാരകമായി മുറിവേല്‍പ്പിച്ചതായും കണ്ടെത്തല്‍; കുടുങ്ങിയത് അയല്‍ക്കാരന്റെ പരാതിയില്‍
ദുബൈ: (www.kvartha.com 20.06.2019) ക്രൂര പീഡനത്തിന് ഇരയായി മാതാവ് മരിച്ച സംഭവത്തില്‍ ദുബൈയില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ഇരുപത്തിയൊന്‍പതുകാരനായ മകനെയും 28കാരിയായ ഭാര്യയെയും അല്‍ ഖുസൈസ് പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇവര്‍ കുറ്റം നിഷേധിച്ചു. അയല്‍ക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ദമ്പതികള്‍ക്കെതിരെ കേസ് എടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി. ദമ്പതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
2018 ഒക്ടോബര്‍ 31നാണ് മകന്റെയും മരുമകളുടെയും ക്രൂര പീഡനത്തിന് ഇരയായി വയോധിക മരിച്ചത്. മകളെ ശരിയായ രീതിയില്‍ പരിചരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പീഡനമെന്നാണ് പരാതിയില്‍ പറയുന്നത്. മരിക്കുമ്പോള്‍ അമ്മയ്ക്ക് 29 കിലോ മാത്രമേ ഭാരം ഉണ്ടായിരുന്നുള്ളൂവെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. 2018 ജൂലൈ മുതല്‍ പീഡിപ്പിച്ചിരുന്നുവെന്നാണ് കരുതുന്നത്.
മരിക്കും മുമ്പ് അമ്മയ്ക്ക് ക്രൂരമായ മര്‍ദനം ഏറ്റിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എല്ലുകള്‍ക്കും വാരിയെല്ലുകള്‍ക്കും കാര്യമായി ക്ഷതമേറ്റിരുന്നു. ആന്തരിക രക്തസ്രാവവും ശരീരത്തിനേറ്റ പൊള്ളലുമാണ് മരണകാരണം. ഇരുകണ്ണുകളിലും മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു.
54കാരനായ അയല്‍ക്കാരനാണ് ദമ്പതികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ ആശുപത്രിജീവനക്കാരനാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇയാളുടെ ഭാര്യ ദമ്പതികളുടെ ഫ് ളാറ്റ് സന്ദര്‍ശിച്ചപ്പോള്‍ കുട്ടിയെ നോക്കുന്നതിനെ കുറിച്ചു മകന്റെ ഭാര്യ പരാതി പറഞ്ഞിരുന്നു.
ജോലിക്കു പോകുമ്പോള്‍ മകളെ നോക്കാനായി ഇന്ത്യയില്‍ നിന്നും ഭര്‍തൃ മാതാവ് എത്തിയിട്ടുണ്ട്. എന്നാല്‍ ശരിയായി പരിചരിക്കാത്തതിനാല്‍ കുട്ടിക്ക് അസുഖം വന്നെന്നായിരുന്നു അവരുടെ പരാതി. ഈ സംഭവത്തിന് മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ് മാതാവിനെ ഫ് ളാറ്റിന്റെ ബാല്‍ക്കണിയില്‍ വിവസ്ത്രയായി അയല്‍വാസി കണ്ടത്. ശരീരമാകെ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു.
ഉടന്‍ സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിക്കുകയും, സ്ത്രീയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിക്കാനായി വയോധികയെ പൊക്കിയെടുത്തപ്പോള്‍ അവര്‍ വേദന കൊണ്ടു നിലവിളിക്കുകയായിരുന്നുവെന്ന് അയല്‍വാസിയായ യുവതി പറയുന്നു. ശരീരത്തില്‍ പൊള്ളലേറ്റതിനെ തുടര്‍ന്നുള്ള വേദനയായിരുന്നു അതെന്നും യുവതി പറയുന്നു. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ വയോധികയെ ഒന്നു എടുക്കാന്‍ പോലും മകന്‍ തയ്യാറായില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
അശ്രദ്ധയും പട്ടിണിയും മൂലം ആരോഗ്യസ്ഥിതി വഷളായതിനാല്‍ ചികിത്സയ്ക്കിടെ സ്ത്രീ മരണത്തിനു കീഴടങ്ങുകയായിരുന്നു. ജൂലൈ മൂന്നു വരെ കേസിന്റെ വിചാരണ കോടതി നീട്ടി. അതുവരെ ദമ്പതികള്‍ പോലീസ് കസ്റ്റഡിയില്‍ തുടരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: "Eyes Cut, Ribs Broken": Indian Couple Held In Dubai For Mother's Torture, Dubai, News, Couples, Police, Custody, Allegation, Injured, Burnt, Hospital, Treatment, Gulf, World.

Powered by Info News For You

Comments
Post a Comment