കെ.എം.സി.സി ജി.സി.സി ആലംപാടിയുടെ ഓട്ടോറിക്ഷ സമര്‍പ്പണവും ആദരവും 28ന്
ആലംപാടി (www.evisionnews.co): കെ.എം.സി.സി ജി.സി.സി ആലംപാടിയുടെ 'പ്രിയ സുഹൃത്തിന് ഒരു കൈത്താങ്ങ്' എന്നതിന്റെ ഭാഗമായി മുന്‍ പ്രവാസിയും മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായ പ്രിയ സുഹൃത്തിന് മുന്നോട്ടുള്ള ഉപജീവന മാര്‍ഗ്ഗത്തിനുള്ള ഓട്ടോറിക്ഷയുടെ താക്കോല്‍ദാന കര്‍മവും മദ്രസ പൊതുപരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ടോപ് സ്‌കോറില്‍ ഇടംപിടിച്ച കുട്ടിക്കുള്ള സമ്മാനവും ആലംപാടി സ്‌കൂള്‍ എസ്.എസ്.എല്‍.സി പ്ലസ്ടു ഉന്നത വിജയികള്‍ക്കുള്ള സമ്മാനവും എസ്.എസ്.എല്‍.സി, പൊതു പരീക്ഷകളില്‍ നൂറുമേനി ലഭിച്ചതിന് ആലംപാടി സ്‌കൂള്‍ പി.ടി.എ, മദ്രസ കമ്മിറ്റികള്‍ക്ക് നല്‍കുന്ന ആദരവും ആലംപാടിയിലെ പഴയകാല മുസ്ലിം ലീഗ് നേതാക്കളെ ആദരിക്കലും ഈ വര്‍ഷത്തെ ഹജ്ജിന് പോകുന്നവര്‍ക്കുള്ള യാത്രയയപ്പും ആലംപാടി കെ.എം.സി.സി ജി.സി.സി ഓഫീസ് പരിസരത്ത് ജൂണ്‍ 28 വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് നടക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഓട്ടോറിക്ഷയുടെ താക്കോല്‍ദാനം നിര്‍വഹിക്കും. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, കെ.എം.സി.സി ജില്ലാ, മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ സംബന്ധിക്കും.
Powered by Info News For You
Comments
Post a Comment