പെരിയ ഇരട്ടക്കൊല കേസ്: ജൂണ്‍ 28ന് ഹോസ്ദുര്‍ഗ് കോടതി പരിഗണിക്കും


കാസര്‍കോട് (www.evisionnews.co): പെരിയ ഇരട്ട കൊലപാതക കേസ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി ഈ മാസം 28ലേക്ക് മാറ്റി. ഫോണ്‍ രേഖകളും അടക്കം മറ്റുറെക്കാര്‍ഡുകള്‍ വേണമെന്ന് കോടതിയില്‍ പ്രതിഭാഗം വക്കീലന്മാര്‍ ആവശ്യപ്പെട്ടതോടെ ഇത് ലഭ്യമാക്കാനാണ് കോടതി കേസ് 28ലേക്ക് മാറ്റിയത്. നേരത്തെ പ്രോസിക്യൂഷന്‍ ഫോണ്‍ രേഖകള്‍ അടക്കമുള്ള എല്ലാ റെക്കാര്‍ഡുകളും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. 

ഒന്നാം പ്രതി സി.പി.എം കല്ല്യോട്ട് ലോക്കല്‍ കമ്മിറ്റി അംഗം പിതാംബരന്‍ ഒന്നാം പ്രതിയും രണ്ടാം പ്രതി സജി ജോര്‍ജ്, മുന്നാം പ്രതി സുരേഷ്, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിന്‍, ആറാം പ്രതി ശ്രീരാഗ്,ഏഴാം പ്രതി അശ്വിന്‍,എട്ടാം പ്രതി സുബീഷ്, ഒമ്പതാം പ്രതി മുരളി, പത്താം പ്രതി രജ്ഞിത്ത്, പതി നൊന്നാം പ്രതി പ്രദീപ് എന്ന കുട്ടന്‍,പ്രന്തണ്ടാംപ്രതി ആലക്കോട് മണി,പതിമൂന്നാം പ്രതി സി.പി.എം പെരിയ ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്‍, ഉദുമ സി.പി.എം ഏരിയ സെക്രട്ടറി മണികണ്ഠന്‍ എന്നിവരാണ് കേസില്‍ റിമാന്റിലുള്ളത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?