പെരുന്നാള്‍ സമ്മാനമായി മലയാളിക്ക് ലഭിച്ചത് 28കോടി; ഒപ്പം മറ്റൊരു മലയാളിയെ കൂടി കോടീശ്വരനാക്കി; അപ്രതീക്ഷിത സമ്മാനമെന്ന് വിജയികള്‍
അബുദാബി: (www.kvartha.com 05.06.2019) പെരുന്നാള്‍ സമ്മാനമായി മലയാളിക്ക് ലഭിച്ചത് 28കോടി. ഒപ്പം മറ്റൊരു മലയാളിയെ കൂടി കോടീശ്വരനാക്കിയതിന്റെ സന്തോഷത്തിലാണ് ഇയാള്‍. അപ്രതീക്ഷിത സമ്മാനമെന്ന് വിജയികളായ ഷോജിത്തും, സഞ്ജയ് നാഥും .
കെ.എസ്. ഷോജിത്ത് എന്ന പാലക്കാട്ടുകാരന് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ 1.5 കോടി ദിര്‍ഹം (ഏകദേശം 28.25 കോടി രൂപ) സ്വന്തം കൈകളിലേക്ക് എത്തിയത് യുഎഇയിലെ പെരുന്നാളിന്റെ തലേദിവസമാണ്. അതോടൊപ്പം മറ്റൊരു ഭാഗ്യം കൂടി ഷോജിത്തിന്റെ കൈകള്‍ക്കുണ്ടായിരിക്കയാണ്. ബിഗ് ടിക്കറ്റിന്റെ പുതിയ നറുക്കെടുപ്പില്‍ മറ്റൊരു മലയാളിയെ കൂടി കോടീശ്വരനാക്കിയതിന്റെ സന്തോഷത്തിലാണ് ഈ പാലക്കാട്ടുകാരന്‍.
പന്തളം കുടശ്ശനാട് സ്വദേശി സഞ്ജയ് നാഥ് ആയിരുന്നു ആ ഭാഗ്യവാന്‍. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ 203 സീരീസിലാണ് ഷോജിത്തിന് ഒന്നാം സമ്മാനം ലഭിച്ചത്. ഈ സമ്മാനം ഏറ്റുവാങ്ങാനാണ് അദ്ദേഹം അബുദാബി വിമാനത്താവളത്തിന് പുറത്ത് തയാറാക്കിയ പ്രത്യേക നറുക്കെടുപ്പ് വേദിയില്‍ എത്തിയത്. എല്ലാ തവണയും ഒടുവിലെ നറുക്കെടുപ്പിലെ വിജയി ആണ് പുതിയ ഭാഗ്യവാനെ തെരഞ്ഞെടുക്കുന്നത്. അങ്ങനെ ഷോജിത്തിന് മറ്റൊരു മലയാളിയെ തന്നെ പുതിയ ഭാഗ്യവാനായി തെരഞ്ഞെടുക്കാന്‍ യോഗമുണ്ടായി.
ഷോജിതും സഹപ്രവര്‍ത്തകരായ 12 പേരും ചേര്‍ന്നാണു ഭാഗ്യടിക്കറ്റ് എടുത്തത്. ഏഴു വര്‍ഷമായി ഷാര്‍ജ വൈറ്റ് അലൂമിനിയം കമ്പനിയില്‍ സെയില്‍സ്മാനാണ് ഇദ്ദേഹം. വിജയിയായതിനോട് ഷോജിത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു;
'വളരെയധികം സന്തോഷമുണ്ട്. പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനമാണിത്. പെരുന്നാളും ബാക്കി ജീവിതവും സന്തോഷമായിരിക്കും. കുറെയേറെ സ്വപ്നങ്ങളുമായാണ് സുഹൃത്തുക്കളും താനും ഇവിടെ എത്തിയത്. ഇനി അതെല്ലാം യാഥാര്‍ഥ്യമാക്കാം' എന്നാണ് സമ്മാനം കൈപ്പറ്റാന്‍ എത്തിയപ്പോള്‍ ഷോജിത്തിന്റെ പ്രതികരണം.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ഷോജിത്തും സഹപ്രവര്‍ത്തകരും മുടങ്ങാതെ ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്. അലൂമിനിയം കമ്പനിയിലെ ജോലിക്കു പുറമെ ഷാര്‍ജയില്‍ സ്വന്തമായി ഹോട്ടലും നടത്തുന്നുണ്ട് ഷോജിത്. മലയാളികളും തമിഴ്‌നാട്ടുകാരുമായ കൂട്ടുകാര്‍ ചേര്‍ന്നാണു ടിക്കറ്റ് എടുത്തത്.
അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ഡിസൈനറായ സഞ്ജയ് നാഥും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ അഞ്ചു പേര്‍ക്കൊപ്പമാണ് ടിക്കറ്റ് (കൂപ്പണ്‍ 211711) എടുത്തത്. സുഹൃത്താണ് ലൈവ് ഷോ കണ്ട് സമ്മാനം നേടിയ വിവരം അറിയിച്ചത്. നറുക്കെടുപ്പില്‍ ഒപ്പംചേര്‍ന്ന എല്ലാവരുടെയും ഭാഗ്യമായാണ് വിജയിക്കാന്‍ കഴിഞ്ഞതെന്ന് ഈ 37കാരന്‍ പറയുന്നു.
എട്ടാമത് തവണയെടുത്ത ടിക്കറ്റിനാണ് സഞ്ജയ് നാഥിന് സമ്മാനം അടിച്ചത്. 12 വര്‍ഷമായി യുഎഇയിലുള്ള സഞ്ജയ് നാഥിന് ഇതാദ്യമായാണ് നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്നത്. സമ്മാനത്തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ സഞ്ജയ് നാഥ് കുടുംബവുമായി ആലോചിച്ച് പിന്നീട് തീരുമാനിക്കുമെന്നും അറിയിച്ചു.
കോടീശ്വരായെന്ന് കരുതി ജോലി ഉപേക്ഷിക്കില്ലെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, സാമൂഹിക സേവനത്തില്‍ തല്‍പരനായ താന്‍ എല്ലാ മാസവും നിശ്ചിത തുക ജീവകാരുണ്യത്തിനായി വിനിയോഗിക്കുക പതിവാണെന്നും പുതിയ സാഹചര്യത്തിലും അത് തുടരുമെന്നും സഞ്ജയ് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)
Keywords: Indian expat wins Dh10 million in Big Ticket Abu Dhabi raffle,News, Abu Dhabi, Gulf, Lottery, Malayalees, Winner, Trending, World.

Powered by Info News For You

Comments
Post a Comment