തമിഴ്‌നാട്ടില്‍ കടകള്‍ ഇനി അടയ്ക്കില്ല; 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ചെന്നൈ: (www.kvartha.com 07.06.2019) തമിഴ്‌നാട്ടില്‍ വ്യാപാരസ്ഥാപനങ്ങള്‍ ഇനി 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഇതിനായി തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കി.

കുറഞ്ഞത് 10 ജീവനക്കാരെങ്കിലുമുള്ള കടകളിലാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ജീവനക്കാരുടെ ജോലി സമയം എട്ട് മണിക്കൂറില്‍ കൂടരുത്. പരമാവധി പത്തരമണിക്കൂര്‍ ഓവര്‍ടൈം അടക്കം ജോലി ചെയ്യാം. രാത്രി എട്ട് മണിക്ക് ശേഷം വനിത ജീവനക്കാരെ ജോലിക്ക് നിര്‍ബന്ധിക്കരുത്.

Now shops in tamil nadu can stay open 24 hours, chennai, News, National, Business, shop, Goverment

മാത്രമല്ല രാത്രി ജോലി ചെയ്യുന്ന വനിതകള്‍ക്ക് തൊഴിലുടമ വാഹന സൗകര്യവും ഒരുക്കി കൊടുക്കണം. ഇത് കൂടാതെ രാത്രി ജോലി ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ഷോപ്പുകളില്‍ പതിപ്പിക്കുകയും ചെയ്യണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Now shops in tamil nadu can stay open 24 hours, chennai, News, National, Business, shop, Goverment


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?