24മണിക്കൂറിനുള്ളില്‍ കണ്ടത് രണ്ടുലക്ഷത്തിലേറെ പേര്‍: കാസര്‍കോട്ടെ മതസൗഹാര്‍ദ വീഡിയോ വൈറലാവുന്നു


കാസര്‍കോട് (www.evisionnews.co): മതസൗഹാര്‍ദത്തിന്റെ സന്ദേശം പകരുന്ന കാസര്‍കോട്ടെ യുവാക്കള്‍ പുറത്തിറക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. 24 മണിക്കൂറിനുള്ളില്‍ രണ്ടുലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. മനുഷ്യത്വം മരിക്കാത്തവര്‍ക്ക് വേണ്ടി എന്ന ക്യാപ്ഷനില്‍ പോസ്റ്റ് ചെയ്ത പേജില്‍ ലൈക്കുകളും കമന്റുകളുമായും നിറയുകയാണ്. 

നോമ്പ് തുറക്കാന്‍ പോകുന്നതിനിടെ ബൈക്ക് കേടാവുകയും അതുകണ്ട കുറിയിട്ട മൂന്നുപേര്‍ കാരക്കയും വെള്ളവും എത്തിച്ചുകൊടുക്കുന്നതുമാണ് വിഡിയോ. തുടര്‍ന്ന് അവരുടെ ബൈക്കില്‍ പള്ളിയിലെത്തിക്ക് കൊണ്ടുപോകുന്നതും വീഡിയോയിലുണ്ട്. അന്‍ചു കാസര്‍കോടാണ് കഥയും സംവിധാനവും നിര്‍വഹിച്ചത്. എസ്.കെ സിദ്ദീഖ് കാമറ എഡിറ്റിംഗ് നടത്തി. കിച്ചു, അശ്വിന്‍, ആഷിഖ് എന്നിവരും അണിയറയിലുണ്ട്.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?