ഹിറ്റ്മാന്‍ തകര്‍ത്തു; ഇന്ത്യ ജയിച്ചു, ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം, 23ാം ഏകദിന സെഞ്ചുറിയുമായി രോഹിത്
സതാംപ്ടണ്‍: (www.kvartha.com 06.06.2019) ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയുടെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നേടിയ 227 റണ്‍സ് 15 പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു. ദക്ഷിണാഫ്രിക്കയുടെ മൂന്നാം തോല്‍വിയാണ് ഇത്. രോഹിത് ശര്‍മ്മ 144 പന്തില്‍ 122 റണ്‍സ് നേടി പുറത്താകാതെ നിന്നതും ചാഹലിന്റെ നാല് വിക്കറ്റ് പ്രകടനവും ഇന്ത്യയുടെ വിജയത്തിന്റെ മാറ്റ് കൂട്ടി.
ദക്ഷിണാഫ്രിക്കയെ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 227 റണ്‍സ് നേടിയത്. ഒരു ഘട്ടത്തില്‍ 89ന് അഞ്ച് എന്ന ദയനീയാവസ്ഥയിലായിരുന്നെങ്കിലും വാലറ്റം നടത്തിയ ചെറത്തുനില്‍പ്പാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 42 റണ്‍സ് നേടിയ ക്രിസ് മോറിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍, ബൂമ്ര എന്നിവര്‍ രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. 8 റണ്‍സ് നേടിയ ധവാനും 18 റണ്‍സ് നേടി ക്യാപ്റ്റന്‍ വിരാട് കോലിയും തുടക്കത്തില്‍ തന്നെ മടങ്ങിയെങ്കിലും നാലാം നമ്പറില്‍ എത്തിയ രാഹുല്‍, രോഹിതുമായി 85 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. രാഹുല്‍ മടങ്ങിയ ശേഷം ക്രീസില്‍ എത്തിയ ധോണിയും രോഹിതും സ്ഥിരതയോടെ ബാറ്റ് വീശി. 47ാം ഓവറിലെ ആദ്യ പന്തില്‍ മോറിസ് ധോണിയെ(34) റിട്ടേണ്‍ ക്യാച്ചില്‍ പുറത്താക്കി. 15 പന്ത് ശേഷിക്കെ ഹാര്‍ദിക് നേടിയ ബൗണ്ടറിയോടെ ഇന്ത്യ ആദ്യ വിജയം നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cricket, News, World, World Cup, India, South Africa, Dhoni, Rohit Sharma, Winner, Virat Kohli, Sports, india beat southafrica in first match of icc world cup 2019

Powered by Info News For You

Comments
Post a Comment