ഇത് വാഹനാപകടങ്ങള്‍ കുറയ്ക്കുന്ന അറേബ്യന്‍ സ്റ്റൈല്‍; ഗതാഗത നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ, പിഴ കുത്തനെ ഉയര്‍ത്തി, സൗദിയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്, അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ 20 ശതമാനത്തിന്റെ കുറവ്

റിയാദ്: (www.kvartha.com 24.06.2019) സൗദി അറേബ്യയില്‍ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി അധികൃതര്‍ കണ്ടെത്തിയത് വേറിട്ട വഴി. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയും ശിക്ഷയും ഉയര്‍ത്തിയതോടെ സൗദിയില്‍ വാഹനാപകടങ്ങള്‍ കുത്തനെ കുറഞ്ഞു. രാജ്യത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കു കടുത്ത ശിക്ഷ നല്‍കുന്ന വിധത്തില്‍ ട്രാഫിക് നിയമം പരിഷ്‌ക്കരിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഇതിലൂടെയാണ് ഇപ്പോള്‍ വലിയ മാറ്റങ്ങല്‍ സാധ്യമായത്.


ഗതാഗത നിയലംഘനങ്ങള്‍ക്കുള്ള പിഴകളും ശിക്ഷകളും ഉയര്‍ത്തിയതിലൂടെ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം വാഹനാപകടങ്ങളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. 3,65,000 വാഹനാപകടങ്ങളാണ് രാജ്യത്തു 2017ല്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് മൂന്നു ലക്ഷത്തില്‍ താഴെയായി കുറഞ്ഞിരുന്നു. വാഹനാപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തിലും കുറവണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 20 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

ഗുരുതര വാഹനാപകടങ്ങള്‍ വരുത്തുന്നവര്‍ക്കു കടുത്ത ശിക്ഷ നല്‍കുന്ന തരത്തില്‍ ട്രാഫിക് നിയമം പരിഷ്‌ക്കരിച്ചതോടെ അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണത്തിലും ഈ കാലയളവില്‍ കുറവ് രേഖപ്പെടുത്തി. പുതിയ ട്രാഫിക് നിയമം അനുസരിച്ച്, ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തിയതായി അറിയിപ്പ് ലഭിച്ചു ആറു മാസം കഴിഞ്ഞിട്ടും പിഴ അടയ്ക്കാത്ത പക്ഷം അത്തരക്കാര്‍ക്കെതിരെ കടുത്തനിയമ നടപടികള്‍ സ്വീകരിക്കും. ആറുമാസം കഴിഞ്ഞിട്ടും പിഴ അടയ്ക്കാത്തവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളും വിലക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Saudi Arabia, Riyadh, Gulf, Traffic Law, Traffic, Death, Accident, Accidental Death, Road, News, Accident ratio decreased in Saudi Arabia by strict Traffic Rules


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?