റോക്കറ്റ് വിക്ഷേപണം കപ്പലില്‍നിന്ന് വിജയകരമായി നടത്തി ചൈന; 2030 ഓടെ ലോകത്തെ ബഹിരാകാശ ശക്തിയായി മാറുക ലക്ഷ്യം


ബെയ്ജിങ്: (www.kasargodvartha.com 05.06.2019) റോക്കറ്റ് വിക്ഷേപണം കപ്പലില്‍നിന്ന് വിജയകരമായി നടത്തി ചൈന. മഞ്ഞക്കടലില്‍ നിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ലോങ് മാര്‍ച്ച് 11 റോക്കറ്റ് വിക്ഷേപിച്ചത്. ചൈനീസ് മാധ്യമങ്ങളായിരുന്നു ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ടാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.

ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈന 125 എന്ന ടെക്‌നോളജി കമ്പനിയുടെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളാണ് ഇവയില്‍ രണ്ടെണ്ണം. സമുദ്രോപരിതലത്തിലെ കാറ്റിനെ നിരീക്ഷിക്കാനും ചുഴലിക്കൊടുങ്കാറ്റ് സാധ്യത കണ്ടെത്താനുള്ള ഉപഗ്രഹവും വിക്ഷേപിച്ചവയില്‍ ഉള്‍പ്പെടുന്നു. ബഹിരാകാശ പദ്ധതികള്‍ക്ക് ചൈന ഇപ്പോഴായി കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. 2030 ഓടെ ലോകത്തെ ബഹിരാകാശ ശക്തിയായി മാറുകയെന്നതാണ് ചൈനയുടെ ലക്ഷ്യം.


China, World, news, Technology, China Launches Rocket From Ship At Sea For First Time

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: China, World, news, Technology, China Launches Rocket From Ship At Sea For First Time


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?