സ്വര്‍ണക്കടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന് പങ്കില്ല; വിഷ്ണുവും പ്രകാശന്‍തമ്പിയും ചേര്‍ന്ന് വിമാനത്താവളം വഴി കടത്തിയത് 200 കിലോയിലേറെ സ്വര്‍ണം; സ്വര്‍ണക്കടത്തിന് സഹായിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിനെ പരിചയപ്പെട്ടത് ബാലഭാസ്‌കറിന്റെ പേരുപറഞ്ഞ്

തിരുവനന്തപുരം: (www.kvartha.com 19.06.2019) സ്വര്‍ണക്കടത്തില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന് പങ്കില്ലെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) അറിയിച്ചു. സ്വര്‍ണക്കടത്തിന് സഹായിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിനെ പ്രകാശന്‍ തമ്പി പരിചയപ്പെട്ടതു ബാലഭാസ്‌കറിന്റെ പേര് പറഞ്ഞാണെന്നും മൊഴി ലഭിച്ചു.

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ വിഷ്ണുവും പ്രകാശന്‍തമ്പിയും ചേര്‍ന്ന് വിമാനത്താവളം വഴി 200 കിലോയിലേറെ സ്വര്‍ണം കടത്തിയതായി റവന്യൂ ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. എന്നാല്‍, ബാലഭാസ്‌കര്‍ ജീവിച്ചിരുന്ന സമയത്ത് ഇരുവരും സ്വര്‍ണം കടത്തിയതായി തെളിവില്ലെന്നും ഡി.ആര്‍.ഐ അറിയിച്ചു.

 Vishnu and Prakash Thambi turn to gold smuggling after Balabhaskar death,Thiruvananthapuram, News, Trending, Gold, Accidental Death, Airport, Kerala

ഇതോടെ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും ട്രൂപ്പ് അംഗങ്ങളുമായിരുന്ന പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണികളെന്ന് ഉറപ്പിക്കുകയാണു ഡിആര്‍ഐ.

നവംബര്‍ മുതല്‍ മേയ് വരെയുള്ള ഏഴു മാസങ്ങളിലായി പ്രകാശന്‍ തമ്പി ഏഴു തവണയും വിഷ്ണു 10 തവണയും ദുബൈയിലേക്കു യാത്ര ചെയ്തു. സ്വര്‍ണക്കടത്തിലെ കാരിയറായി കണ്ടെത്തിയിട്ടുള്ളവരും ഇതേദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്.

അതിനാല്‍ ഈ യാത്രകള്‍ സ്വര്‍ണക്കടത്തിനാണെന്ന് ഉറപ്പിക്കുകയാണ് അന്വേഷണസംഘം. ഇത്രയും യാത്രകളിലായി പ്രകാശന്‍ തമ്പി 60 കിലോയും വിഷ്ണു 150 കിലോയും സ്വര്‍ണം കടത്തിയെന്നാണു നിഗമനം. എന്നാല്‍ ഈ സ്വര്‍ണക്കടത്തെല്ലാം ബാലഭാസ്‌കര്‍ മരിച്ചതിനു ശേഷമാണ്. അതിനു മുന്‍പ് വളരെ കുറച്ച് തവണ മാത്രമേ ഇരുവരും ദുബൈയിലേക്കു പോയിട്ടുള്ളു. അതുകൊണ്ട് ബാലഭാസ്‌കര്‍ ജീവിച്ചിരിക്കെ സ്വര്‍ണക്കടത്തുള്ളതായി കരുതുന്നില്ല.

മാത്രവുമല്ല, ബാലഭാസ്‌കറിന്റെ മരണശേഷമാണ് ആ പേരു പറഞ്ഞ് പ്രകാശന്‍ തമ്പി പരിചയപ്പെട്ടതെന്നു സ്വര്‍ണക്കടത്തിന് അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, കാരിയര്‍ എന്നതിനപ്പുറം അഡ്വ. ബിജുവിനൊപ്പം സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നയാളാണു വിഷ്ണു. ദുബൈയിലെത്തുന്ന കാരിയര്‍മാര്‍ക്കു സ്വര്‍ണം എത്തിച്ച് നല്‍കുന്നതും സൗകര്യങ്ങളേര്‍പ്പാടാക്കുന്നതും വിഷ്ണുവിന്റെ ജോലിക്കാരാണെന്നും ഡിആര്‍ഐ പറയുന്നു.

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ കീഴടങ്ങിയ പ്രതി വിഷ്ണു സോമസുന്ദരത്തെ കസ്റ്റഡിയില്‍ വാങ്ങാന്‍ ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കോടതിയെ സമീപിക്കും. സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ അന്വേഷണസംഘത്തിന്റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ വിഷ്ണു സോമസുന്ദരം സഹകരിച്ചില്ലെന്ന് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കള്ളക്കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മൗനം നടിച്ചും തെളിവുകള്‍ ചൂണ്ടിക്കാട്ടിയുള്ള ചോദ്യങ്ങള്‍ക്ക് നിഷേധാത്മകമായ മറുപടി നല്‍കിയും അന്വേഷണ സംഘത്തെ കുഴപ്പിക്കുകയായിരുന്നു വിഷ്ണു. അതിനാല്‍ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് ഡി.ആര്‍.ഐയുടെ തീരുമാനം.

കോടതി നിര്‍ദേശപ്രകാരം കീഴടങ്ങിയ വിഷ്ണു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഡി.ആര്‍.ഐ പറഞ്ഞു. രാവിലെ 11 മുതല്‍ രാത്രി ഒമ്പതര വരെ പ്രതിയെ ചോദ്യം ചെയ്തു. രഹസ്യം ഒളിക്കുന്ന സമീപനമാണ് തുടര്‍ന്നത്. പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയില്ല. അതേസമയം, ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമില്ലെന്ന് വിഷ്ണു പറഞ്ഞു.

ബാലഭാസ്‌കറിന്റെ സുഹൃത്തായിരുന്നു. ഫിനാന്‍സ് മാനേജരായും പ്രവര്‍ത്തിച്ചിരുന്നു. വാഹനാപകടവുമായി ബന്ധപ്പെട്ടുണ്ടായതെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും പറഞ്ഞു. വിഷ്ണുവിന്റെ കാരിയര്‍മാരായി സ്വര്‍ണം കടത്തിയ സെറീന ഷാജിയും സുനില്‍കുമാറും 25 കിലോ സ്വര്‍ണവുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടതോടെയാണ് കള്ളക്കടത്ത് സംഘത്തിന്റെ തലവനെന്ന് അന്വേഷണ സംഘം വിശേഷിപ്പിക്കുന്ന വിഷ്ണു സോമസുന്ദരം ഒളിവില്‍ പോയത്.

എറണാകുളം സാമ്പത്തിക കോടതിയില്‍ വിഷ്ണു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കോടതി നിര്‍ദേശാനുസരണമാണ് വിഷ്ണു തിങ്കളാഴ്ച ഡി.ആര്‍.ഐയുടെ കൊച്ചി ഓഫീസിലെത്തി കീഴടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vishnu and Prakash Thambi turn to gold smuggling after Balabhaskar death,Thiruvananthapuram, News, Trending, Gold, Accidental Death, Airport, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?