ഐസിഐസിഐ ബാങ്ക് ലക്ഷ്യമിടുന്നത് 20 ശതമാനം വളര്‍ച്ച; 2.25 ലക്ഷം വനിതാ സംരംഭകര്‍ക്കായി 550 കോടി രൂപയുടെ വായ്പ നല്‍കും
കൊച്ചി: (www.kvartha.com 26.06.2019) ഐസിഐസിഐ ബാങ്ക് നടപ്പുസാമ്പത്തിക വര്‍ഷം കേരളത്തില്‍ വായ്പാ വിതരണത്തില്‍ 20 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. വ്യക്തിഗത, വാഹന വായ്പകള്‍ 22 ശതമാനം വര്‍ദ്ധനയോടെ 2,200 കോടി രൂപയിലും മോര്‍ട്ട്ഗേജ് (ഭവന, റിയല്‍ എസ്റ്റേറ്റ്) വായ്പകള്‍ 20 ശതമാനം വര്‍ദ്ധനയോടെ 900 കോടി രൂപയിലും എത്തിക്കുകയാണ് ലക്ഷ്യം. ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബഗ്ചി പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
യോഗ്യരായവരുടെ അക്കൗണ്ടില്‍ അപേക്ഷിച്ച് ഉടനടി പണമെത്തുന്നു. നടപ്പുവര്‍ഷം 2.25 ലക്ഷം വനിതാ സംരംഭകര്‍ക്കായി 550 കോടി രൂപയുടെ വായ്പ നല്‍കാനും ബാങ്ക് ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് 174 ശാഖകളും 316 എടിഎമ്മുകളുമാണ് ബാങ്കിനുള്ളത്. നടപ്പുവര്‍ഷം പുതുതായി 7-8 ശാഖകള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തില്‍ ബാങ്കുകളുടെ ശരാശരി വായ്പാ-നിക്ഷേപ അനുപാതം (ക്രെഡിറ്ര്-ഡെപ്പോസിറ്റ് റേഷ്യോ) 67 ശതമാനമാണെങ്കില്‍ ഐസിഐസിഐ ബാങ്കിന് ഇത് 87 ശതമാനമാണ്. സംസ്ഥാനത്ത് 22,200 കോടി രൂപയാണ് ബാങ്കിന്റെ മൊത്തം ബിസിനസ്. ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ബാങ്കിന് വ്യക്തിഗത, ബിസിനസ്, വാഹന, ഭവന വായ്പകള്‍ ഉടനടി ലഭ്യമാക്കുന്നതിനായി 'ഇന്‍സ്റ്റ ലോണ്‍' പദ്ധതിയുമുണ്ടെന്നും അനൂപ് ബഗ്ചി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Business, Bank, Press meet, ICICI Bank eyes 20% growth in retail loans in Kerala this fiscal

Powered by Info News For You

Comments
Post a Comment