2 അപകടങ്ങളില്‍പെട്ട് പരിക്കേറ്റവരേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് മീന്‍ലോറിയുമായി കൂട്ടിയിടിച്ച് ഡ്രൈവര്‍ അടക്കം എട്ടുപേര്‍ മരിച്ചു; 4 പേര്‍ക്ക് പരിക്ക്, ഒരാള്‍ക്ക് ഗുരുതരം, മരിച്ചവരെല്ലാം നെല്ലിയാമ്പതിയില്‍ വിനോദയാത്രയ്ക്ക് പോയവര്‍
പാലക്കാട്: (www.kvartha.com 10.06.2019) രണ്ട് അപകടങ്ങളിലായി പരിക്കേറ്റവരേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് മീന്‍ലോറിയുമായി കൂട്ടിയിടിച്ച് ഡ്രൈവര്‍ അടക്കം എട്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരെല്ലാം ആംബുലന്‍സിലുണ്ടായിരുന്നവരാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരമണിയോടെ പാലക്കാട് - കൊടുവായൂര്‍ റൂട്ടില്‍ തണ്ണിശ്ശേരി പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. മദ്യപിച്ചു ലക്കുകെട്ട ഒരാള്‍ ഉള്‍പ്പെടെ, നെന്മാറ സ്വദേശികളായ നാല് പേരും നെല്ലിയാമ്പതി കാണാനെത്തി അപകടത്തില്‍പ്പെട്ട പട്ടാമ്പി, വാടാനാംകുറിശി സ്വദേശികളായ നാലുപേരുമാണ് മരിച്ചത്.
ഡ്രൈവര്‍ നെന്മാറ ചേറുങ്ങാട് നിലാവര്‍ണീസയുടെ മകന്‍ സുധീര്‍ (30), നെന്മാറ അയിലൂര്‍ സ്വദേശികളായ തലവെട്ടാമ്പാറ ശിവദാസന്റെ മകന്‍ വൈശാഖ് (25), രവിയുടെ മകന്‍ നിഖില്‍ (25), അയിലൂര്‍ തോണിപ്പാടം കുട്ടന്റെ മകന്‍ ശിവന്‍ (52), വാടാനാംകുറിശി വെളുത്തേരിയില്‍ ഹസൈനാരുടെ മകന്‍ സുബൈര്‍ (38), സഹോദരന്‍ നാസര്‍ (45), വെളുത്തേരിയില്‍ ബഷീറിന്റെ മകന്‍ ഫവാസ്(17), വെട്ടിക്കാട്ടില്‍ യൂസഫിന്റെ മകന്‍ ഉമ്മര്‍ ഫറൂഖ്(20) എന്നിവരാണ് മരിച്ചത്. ഉമ്മര്‍ ഫറൂഖിന്റെ സഹോദരന്‍ ഷാഫി (13)ആണ് ഗുരുതരാവസ്ഥയില്‍ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ലോറിയിലുണ്ടായിരുന്ന മലപ്പുറം കുറ്റിപ്പുറം സ്വദേശി അബ്ദുള്‍ ഹുറൈര്‍ (29), പൊന്നാനി സ്വദേശി ഫൈസല്‍ (45), പാലക്കാട് പുതുനഗരം സ്വദേശി സെയ്ത് ഇബ്രാഹിം (40) എന്നിവരെയും പരിക്കുകളോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടിയ നെന്മാറ അയിലൂര്‍, വാടാനാംകുറിശി സംഘങ്ങള്‍ ഒരേ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. കൊടുവായൂര്‍ തണ്ണിശേരിക്കു സമീപം ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ആംബുലന്‍സ് നിയന്ത്രണം വിട്ട് എതിരെ വന്ന മീന്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പാലക്കാടുനിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം വാഹനം വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. കോയമ്പത്തൂരില്‍ നിന്ന് പുതുനഗരത്തേക്ക് മീന്‍ കൊണ്ടുവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
മദ്യപിച്ച് അവശനിലയിലായ അയിലൂര്‍ സ്വദേശി നിഖിലിനെയാണ് നെന്മാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ നിന്ന് ആദ്യം ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. നിഖിലിനൊപ്പം വന്നതാണ് വൈശാഖും ശിവനും.
ശനിയാഴ്ച നെല്ലിയാമ്പതിയില്‍ വിനോദയാത്രയ്ക്കെത്തിയ വാടാനാംകുറിശി സംഘം രാവിലെ മരപ്പാലത്തിന് സമീപം കാര്‍ 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടത്തില്‍പ്പെട്ടത്.
ആര്‍ക്കും ഗുരുതര പരിക്കുണ്ടായിരുന്നില്ല. നെല്ലിയാമ്പതിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസിലാണ് ഇവര്‍ നെന്മാറ ആശുപത്രിയിലെത്തിയത്. ഇവരെ സ്‌കാനിംഗിനായി ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മറ്റ് ആംബുലന്‍സുകള്‍ ഇല്ലാതിരുന്നതിനാല്‍ രണ്ട് സംഘങ്ങളും ഒരേ ആംബുലന്‍സില്‍ കയറുകയായിരുന്നു.
മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി രാത്രിയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ടൗണ്‍ സൗത്ത് പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 8 killed in Ambulance - Mini lorry accident near Palakkad, Palakkad, News, Local-News, Accidental Death, Obituary, Injured, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment