പുനെയില്‍ കനത്ത മഴ തുടരുന്നു: മതിലിടിഞ്ഞ് വീണ് 17 പേര്‍ മരിച്ചു
പൂനെ (www.evisionnews.co): വെള്ളിയാഴ്ച മുതല്‍ കനത്ത മഴ തുടരുന്ന പുനെയില്‍ മതിലിടിഞ്ഞ് കുടിലുകള്‍ക്ക് മീതെ വീണ് 17പേര്‍ ദാരുണമായി മരിച്ചു. നിര്‍മാണ തൊഴിലാളികള്‍ക്കായി നിര്‍മിച്ച് താത്കാലിക കുടിലുകള്‍ക്ക് മുകളിലാണ് അറുപത് അടിയോളം ഉയരമുള്ള മതില്‍ തകര്‍ന്നു വീണത്.
കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തിയിട്ട കാറുകള്‍ കുടിലിന് മുകളിലേക്ക് വീണ് കിടക്കുകായണ്. വെള്ളിയാഴ്ച തുടങ്ങിയ കനത്ത മഴ ഇന്നും തുടരുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ദുരന്തമുണ്ടായത്. എല്ലാവരും ഉറക്കമായിരുന്നു. മരിച്ചവര്‍ ബംഗാള്‍, ബിഹാര്‍ സ്വദേശികളാണ്. മരിച്ചവരില്‍ ഒരു സ്ത്രീയും നാലു കുട്ടികളും ഉള്‍പ്പെടുന്നു. കുടുങ്ങികിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
Powered by Info News For You

Comments
Post a Comment