പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി 17-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി; ആദ്യ ദിവസങ്ങളില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തെരഞ്ഞെടുപ്പും; അംഗബലത്തെ കുറിച്ച് പ്രതിപക്ഷം ആശങ്കപ്പെടേണ്ടതില്ലെന്നും സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തിയാല്‍ മതിയെന്നും പ്രധാനമന്ത്രി
ന്യൂഡല്‍ഹി: (www.kvartha.com 17.06.2019) പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി 17-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമായി. ആദ്യ ദിവസങ്ങളില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തെരഞ്ഞെടുപ്പും അടക്കമുളള നടപടികളാണ് നടന്നത്. പ്രോടേം സ്പീക്കറായി മുതിര്‍ന്ന ബി.ജെ.പി അംഗം വീരേന്ദ്രകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിലായിരുന്നു സത്യപ്രതിജ്ഞ. വ്യാഴാഴ്ച മുതല്‍ രാജ്യസഭാ സമ്മേളനത്തിനും തുടക്കമാകും.
അതേസമയം പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞ പുതിയ സമ്മേളനത്തിന് തുടക്കമാവുകയാണെന്ന് ആദ്യ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോഡി പാര്‍ലമെന്റില്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതല്‍ വോട്ടര്‍മാരും ഏറ്റവുമധികം വനിത എം.പിമാരും ഉള്‍പ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്.
പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കേവല ഭൂരിപക്ഷം നേടി ഒരു സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലെത്തുന്നത്. രാജ്യത്തെ വീണ്ടും സേവിക്കുന്നതിനുള്ള അവസരമാണ് ജനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ജന നന്മയ്ക്കു വേണ്ടിയുള്ള എല്ലാ തീരുമാനങ്ങളെയും പിന്തുണയ്ക്കണമെന്നാണ് തനിക്ക് എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കാനുള്ളത്.
സഭാ നടപടികള്‍ മുന്നോട്ടുപോകാന്‍ പ്രതിപക്ഷത്തിന്റെ സജീവമായ പങ്ക് അനിവാര്യമാണ്. എന്നാല്‍ അംഗബലത്തെ കുറിച്ച് പ്രതിപക്ഷം ആശങ്കപ്പെടേണ്ടതില്ല. സഭാനടപടികളില്‍ സജീവമായി ഇടപെടാനും സംസാരിക്കാനും അവര്‍ക്ക് കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു, ജനാധിപത്യത്തില്‍ ക്രിയാത്മക പ്രതിപക്ഷത്തിന്റെ സ്ഥാനം പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: ‘Beginning of New Hopes And Dreams’, Says PM Modi Ahead of Session of 17th Lok Sabha, New Delhi, News, Politics, Lok Sabha, Prime Minister, Narendra Modi, Media, National.

Powered by Info News For You

Comments
Post a Comment