17കാരനുമായി ലൈംഗിക ബന്ധം; 45കാരിക്കെതിരെ പോക്‌സോ ചുമത്തി, തലസ്ഥാന നഗരിയെ ഞെട്ടിച്ച സംഭവം പുറത്തുവന്നത് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ കൗണ്‍സിലിംഗിനിടെ; 2 വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചുവരികയാണെന്ന് കൗമാരക്കാരന്റെ മൊഴി

തിരുവനന്തപുരം: (www.kvartha.com 20.06.2019) 17കാരനുമായി നിരന്തരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 45കാരിക്കെതിരെ പോലീസ് പോക്‌സോ കേസ് ചുമത്തി. തിരുവനന്തപുരം പൊഴിയൂരിലാണ് സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് വീട്ടുകാര്‍ അറിയിച്ചതു പ്രകാരം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് 17കാരന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി യുവതി ലൈംഗികമായി പീഡിപ്പിച്ചുവരികയാണെന്നും 17കാരന്‍ മൊഴി നല്‍കി. കുട്ടിയുടെ അമ്മവഴിയുള്ള ബന്ധുവാണ് കേസിലെ പ്രതി.

Middle-aged woman nabbed for molesting minor boy for 2 years in T’puram, Thiruvananthapuram, News, Local-News, Crime, Criminal Case, Molestation, Woman, Police, Kerala

രണ്ട് വര്‍ഷം മുമ്പ് അവധിക്കാലത്ത് കുട്ടി ഇവരുടെ വീട്ടില്‍ വിരുന്നിന് പോയ സമയത്താണ് ബന്ധം തുടങ്ങുന്നത്. പിന്നീട് ക്ലാസ് ഒഴിവാക്കി 17കാരന്‍ ഇവരുടെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങി. ഇവരുടെ വീട്ടില്‍നിന്ന് സ്‌കൂളില്‍ പോകാമെന്ന് പറഞ്ഞ് വാശിപിടിക്കാനും തുടങ്ങി. എന്നാല്‍ കുട്ടിയുടെ ആവശ്യം മാതാപിതാക്കള്‍ നിരാകരിച്ചതോടെ സ്വഭാവത്തില്‍ മാറ്റം വന്നു തുടങ്ങി.

നിസാര കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടുകയും ടിവി എറിഞ്ഞുടക്കുകയും ചെയ്തു. ഒരിക്കല്‍ അച്ഛനെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇതോടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ സമീപിച്ചത്.

17കാരനെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കി. കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പോക്‌സോ പ്രകാരം 3,4,5 വകുപ്പുകള്‍ ചുമത്തിയാണ് സ്ത്രീക്കെതിരെ കേസെടുത്തതെന്നും പൊഴിയൂര്‍ പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Middle-aged woman nabbed for molesting minor boy for 2 years in T’puram, Thiruvananthapuram, News, Local-News, Crime, Criminal Case, Molestation, Woman, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?