കേരളത്തില്‍ നിന്നും കാസര്‍കോട് സ്വദേശിയടക്കം രണ്ടുപേര്‍ അണ്ടര്‍ 16 ദേശീയ ഫുട്ബോള്‍ ക്യാമ്പിലേക്ക്
കാസര്‍കോട് (www.evisionnews.co): കേരള ബ്ലാസ്റ്റേഴ്സ് ജൂനിയര്‍ താരങ്ങളായ കാസര്‍കോട് സ്വദേശി ഉള്‍പ്പടെ രണ്ടുപേര്‍ അണ്ടര്‍ 16 ദേശീയ ഫുട്ബോള്‍ ക്യാമ്പിലേക്ക്. കാസര്‍കോട് സ്വദേശി ആദില്‍ അബ്ദുല്ല, തൃശൂര്‍ സ്വദേശി വിബിന്‍ മോഹന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഏപ്രിലില്‍ കേരളത്തില്‍ നടന്ന സെലക്ഷന്‍ ട്രയലിലും മേയ് മാസം കൊല്‍ക്കത്തയില്‍ നടന്ന ഹീറോ ജൂനിയര്‍ ലീഗിലും നടത്തിയ മികച്ച പ്രകടനമാണ് ഇരുവരെയും ഇന്ത്യന്‍ ക്യാമ്പിലെത്തിച്ചത്. ഭൂവനേശ്വറിലാണ് ക്യാമ്പ് നടക്കുക.
Powered by Info News For You
Comments
Post a Comment