കേരള ബ്ലാസ്‌റ്റേഴ്‌സ് ജൂനിയര്‍ താരങ്ങള്‍ അണ്ടര്‍ 16 ദേശീയ ഫുട്‌ബോള്‍ ക്യാമ്പിലേക്ക്; തിരഞ്ഞെടുക്കപ്പെട്ടത് കാസര്‍കോട് സ്വദേശിയുള്‍പെടെ രണ്ടു പേര്‍

കൊച്ചി: (www.kasargodvartha.com 24.06.2019) കേരള ബ്ലാസ്‌റ്റേഴ്‌സ് ജൂനിയര്‍ താരങ്ങളായ രണ്ടു പേര്‍ അണ്ടര്‍ 16 ദേശീയ ഫുട്‌ബോള്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കാസര്‍കോട് സ്വദേശി ആദില്‍ അബ്ദുല്ല, തൃശൂര്‍ സ്വദേശി വിബിന്‍ മോഹന്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഭുവനേശ്വറിലാണ് ക്യാമ്പ് നടക്കുക. ഏപ്രിലില്‍ കേരളത്തില്‍ നടന്ന സെലക്ഷന്‍ ട്രയലിലും, മേയ് മാസം കൊല്‍ക്കത്തയില്‍ നടന്ന ഹീറോ ജൂനിയര്‍ ലീഗിലും നടത്തിയ മികച്ച പ്രകടനമാണ് ഇരുവരെയും ഇന്ത്യന്‍ ക്യാമ്പില്‍ എത്തിച്ചത്.

വിബിനും, ആദിലും മികച്ച സാങ്കേതിക മികവും, ഒത്തിണക്കവും ഉള്ള കളിക്കാരാണെന്നും അവര്‍ അണ്ടര്‍ 16 ഇന്ത്യന്‍ ടീമിലെത്തുമെന്നാണ്  കരുതുന്നതെന്നും കേരള ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടര്‍ 15 ടീം പരിശീലകനായ ഷമീല്‍ ചെമ്പകത്തില്‍ പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, news, Kerala, Top-Headlines, kasaragod, Sports, Football, 2 Kerala Blasters Junior players selected to Under 16 National team camp
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?