കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയ നിലച്ചു; റജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന 1500 ഓളം നിര്‍ധന രോഗികള്‍ ദുരിതക്കയത്തില്‍, ഇന്‍ഷൂറന്‍സ് കമ്പനിയായ റിലയന്‍സ് നല്‍കാനുള്ളത് ഇരുപത്തേഴ് കോടിയോളം രൂപ

കോഴിക്കോട്: (www.kvartha.com 25.06.2019) മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയ നിലച്ചതിനെ തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന 1500 ഓളം സാധാരണക്കാരായ രോഗികള്‍ ദുരിതത്തിലായി. സ്‌റ്റെന്റും ഹൃദയ ശസ്ത്രക്രിയയ്ക്കുളള വിവിധ ഉപകരണങ്ങളും വാങ്ങിയ ഇനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് 18 കോടിയോളം രൂപയാണ് വിവിധ കമ്പനികള്‍ക്കായി നല്‍കാനുളളത്. ഇതാണ് ശസ്ത്രക്രിയ നിലയ്ക്കാനുള്ള പ്രധാന കാരണം.


അര്‍ഹരായ രോഗികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ വളരെ കുറഞ്ഞ ചിലവില്‍ ചികിത്സ നല്‍കുന്നത് കാരുണ്യ ഉള്‍പ്പടെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ്. റിലയന്‍സ് ഇന്‍ഷൂറന്‍സ് കമ്പനിയാണ് ഇതിന്റെ ഇന്‍ഷൂറന്‍സ് പങ്കാളി. ഇവരില്‍ നിന്നാണ് പ്രധാനമായും ആരോഗ്യ ഇന്‍ഷൂറന്‍സിന്തുക കിട്ടാനുള്ളതെന്നും 2017-18, 2018-19 വര്‍ഷങ്ങളിലായി ഇരുപത്തേഴരക്കോടിയോളം രൂപ കിട്ടാനുണ്ടെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

മരുന്ന് കമ്പനികളും കുടിശ്ശികയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം നിര്‍ത്തി വച്ചിരിക്കുകയാണ്. ഉപകരണങ്ങള്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കാത്ത് ലാബ് അടച്ചിട്ടിരിക്കുകയാണ്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മലബാറിലെ ആറ് ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിന് രോഗികളാണ് ദുരിതത്തിലാവുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Medical College, Kozhikode, Health, hospital, Patient, Heart Surgeries delayed in Kozhikode medical collage


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?