പ്രധാനമന്ത്രി ഗുരുവായൂരില്‍; സുരക്ഷയ്ക്ക് മാത്രമായി 1,500 പോലീസുകാര്‍, ഹെലിക്യാമും ഡ്രോണും ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം, ഭക്തര്‍ക്കും നിയന്ത്രണം, ക്ഷേത്ര ദര്‍ശനത്തിന് ശേഷം ആദ്യ പൊതുയോഗം

ഗുരുവായൂര്‍: (www.kvartha.com 08.06.2019) പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ശക്തമാക്കി. ശനിയാഴ്ച മൂന്ന് മണിക്കൂറാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെലവിടുന്നത്. ഈ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളും സുരക്ഷയും പരിശോധനകളുമാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്. 

ക്ഷേത്രം കിഴക്കേ ഗോപുരത്തിനു മുന്നില്‍ ദേവസ്വം അധികൃതര്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുമെന്നറിയിച്ചു. കൂടാതെ താമര കൊണ്ടുള്ള തുലാഭാരവും ഉണ്ട്. കണ്ണനെയും ഗണപതിയെയും തൊഴുത്, മേല്‍ശാന്തിയെ കണ്ട് പ്രസാദം വാങ്ങി, ചുറ്റമ്പല പ്രദക്ഷിണം കഴിഞ്ഞ് ഉപദേവ ക്ഷേത്രങ്ങളായ അയ്യപ്പന്‍, ഭഗവതി സന്നിധികളിലും തൊഴുതശേഷമാകും തുലാഭാരം.

Kerala, News, Thrissur, Guruvayoor, Guruvayoor Temple, Narendra Modi, Prime Minister, Police, prime minister visiting guruvayoor temple

സുരക്ഷാ ശക്തമാക്കിയതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ മാത്രം സുരക്ഷയ്ക്ക് 1,500 പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഹെലിപ്പാഡ് മുതല് ഗുരുവായൂര്‍ വരെ ബാരിക്കേഡുകള കെട്ടിയിട്ടുണ്ട്. നഗരത്തില് മുഴുവന് സ്റ്റീല്‍ കൊണ്ടുള്ള നിയന്ത്രണവേലിയാണ്. നിയന്ത്രണം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ഹെലിക്യാമും ഡ്രോണും ഉപയോഗിക്കരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദര്‍ശനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഭക്തരെ കടത്തിവിടില്ല. പത്തുമുതല് 11.10 വരെയാണ് പ്രധാനമന്ത്രിയുടെ ദര്‍ശന സമയം. ഈ സമയം ആരേയും ക്ഷേത്രത്തിനടുത്തേക്കും പ്രവേശിപ്പിക്കില്ല. കിഴക്കേ നടപ്പന്തലിലെ രണ്ടാമത്തെ കല്യാണമണ്ഡപത്തിനടുത്ത് ബാരിക്കേഡ് കെട്ടി ഭക്തരെ നിയന്ത്രിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ആദ്യ പൊതുയോഗം. സത്യപ്രതിജ്ഞക്ക് ശേഷമുള്ള ആദ്യ പൊതുയോഗം കേരളത്തില്‍ എന്നത് ശ്രദ്ധേയമാണ്.നാല് നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ ആദ്യ പൊതുയോഗത്തില്‍ പങ്കെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Thrissur, Guruvayoor, Guruvayoor Temple, Narendra Modi, Prime Minister, Police, prime minister visiting guruvayoor temple


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?