ഇന്ന് ലോക പരിസ്ഥിതി ദിനം; വായുമലിനീകരണം ഏറ്റവും കൂടിയ 15 നഗരങ്ങളില്‍ 14ഉം ഇന്ത്യയില്‍, മലിനീകരണത്തെ ചെറുക്കാന്‍ ലോകം കൈകോര്‍ക്കുമ്പോള്‍ നിയന്ത്രണങ്ങളില്ലാതെ ഇന്ത്യയും ചൈനയും

തിരുവനന്തപുരം: (www.kvartha.com 05.06.2019) ലോകം പരിസ്ഥിതി മലിനീകരണത്തില്‍ വീര്‍പ്പ് മുട്ടുമ്പോള്‍ ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി. ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം, വായു മലിനീകരണത്തെ ചെറുക്കുക എന്നതാണ്. മലിനീകരണത്തെ ചെറുക്കാന്‍ ലോകം കൈകോര്‍ക്കുമ്പോള്‍ ഇന്ത്യയും ചൈനയും അടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ നിയന്ത്രണങ്ങളില്ലാതെ ആശങ്ക പടര്‍ത്തുകയാണ്. പരിസ്ഥിതി ആഘാതത്തെ കുറിച്ച് വ്യക്തമായ ധാരണകള്‍ ഇല്ലാത്ത വികസനമാണ് ഈ രാജ്യങ്ങളിലെ പ്രധാന പ്രശ്‌നം. എന്നാല്‍ ആഗോളതലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും പരിസ്ഥിതി സൗഹൃദ നയങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുകയും ചെയ്യുന്നുണ്ട്.

World, News, Environmental problems, India, China, Cities, Thiruvananthapuram, U.N, today the world environmental day, india and china have no controls in air pollution

ഇന്ത്യയും ചൈനയുമാണ് വായു മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങള്‍ കാരണം ജനങ്ങള്‍ മരിക്കുന്ന രാജ്യങ്ങളുടെ മുന്പന്തിയിലുള്ളത്. ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള 15 നഗരങ്ങളില്‍ 14ഉം ഇന്ത്യയിലാണ്.രാജ്യത്തെ മൊത്തം മലിനീകരണത്തിന്റെ 65 ശതമാനവും ഉണ്ടാകുന്നതാകട്ടെ വാഹനങ്ങളില്‍ നിന്നും. ദില്ലി പോലുള്ള നഗരങ്ങളില്‍ വായു മലിനീകരണം മനുഷ്യജീവിതത്തെ തന്നെ അട്ടിമറിക്കുന്ന തരത്തില്‍ ബാധ്യതയായി മാറി കഴിഞ്ഞു. ഇനിയെങ്കിലും വികസന കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ അതില്‍ പരിസ്ഥിതിയുടെ നിലനില്‍പ്പ് കൂടി ഉള്‍പെടുത്തേണ്ടതാണ്.

അന്തരീക്ഷ മലിനീകരണം ഭൂമിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ് . വായുമലിനീകരണത്തെ തോല്‍പ്പിക്കുക എന്ന സന്ദേശവുമായി ഇത്തവണ പരിസ്ഥിതിദിനം ആചരിക്കുന്നത്, ഉയര്‍ന്ന് വരുന്ന അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള മലിനീകരണം മൂലം പത്തില്‍ 9 പേരും അശുദ്ധവായു ശ്വസിക്കുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, എന്നിവ വഴി ആഗോള പാര്‍സ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. നമ്മുടെ ഭൂമിയിലെ പ്രകൃതിയെന്ന സ്വത്ത് വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് ഓര്‍ക്കാന്‍ കൂടിയാണ് ഓരോ പരിസ്ഥിതി ദിനവും നാം ഉപയോഗിക്കേണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Environmental problems, India, China, Cities, Thiruvananthapuram, U.N, today the world environmental day, india and china have no controls in air pollution


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?