ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുതിയ പട്ടികയിലും പേര് ഉള്‍പ്പെട്ടില്ല; മനോവിഷമത്തില്‍ 14കാരി ആത്മഹത്യ ചെയ്തു

ഗുവാഹത്തി: (www.kvartha.com 27.06.2019) അസ്സമില്‍ പതിനാലുകാരി ദേശീയ പൗരത്വ രജിസ്റ്ററില്‍ പേര് ഉള്‍പ്പെടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ദരാങ് ജില്ലയിലെ രൗമരി ഗ്രാമത്തിലെ നൂര്‍ നഹാര്‍ ബീഗം ആണ് മരിച്ചത്. അസം സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷമാണ് കരട് പട്ടിക പുറത്തുവിട്ടത്.

എന്നാല്‍ നൂര്‍ നഹാമിന്റെ പേര് അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. പിന്നീട് വന്ന പട്ടികയിലും പേര് വന്നിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം പുതിയ പട്ടിക പുറത്തുവിട്ടെങ്കിലും ഇതിലും പേര്‍ ഉള്‍പ്പെട്ടിരുന്നില്ല. സര്‍ക്കാര്‍ പുറത്തുവിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ പട്ടികയിലും നൂര്‍ നഹാറിന്റെ പേര്‍ ഉള്‍പ്പെടാത്തതിന്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം.

 Assam, News, National, Suicide, Girl, Death, Police, Dismayed Over Name Missing from NRC Twice, 14-year-old Assam Girl Hangs Herself

ഈ സംഭവത്തില്‍ പെണ്‍കുട്ടി അതീവ ദുഃഖത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ നൂര്‍ നഹാറിന്റെ മരണത്തിന് പൗരത്വ രജിസ്റ്ററുമായി ബന്ധമില്ല എന്നാണ് ജരാങ് ജില്ലാ സൂപ്രണ്ട് അമൃത് ഭുയാന്‍ അറിയിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Assam, News, National, Suicide, Girl, Death, Police, Dismayed Over Name Missing from NRC Twice, 14-year-old Assam Girl Hangs Herself


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?