ചൈനാ അതിര്‍ത്തിക്കു സമീപം കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ മലയാളിയും; വിമാനത്തില്‍ ഉണ്ടായിരുന്നത് 13 സൈനികര്‍; തകര്‍ന്നുവീണതിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍; തിരച്ചിലിന് ഉപയോഗിക്കുന്നത് ഐ എസ് ആര്‍ ഒ യുടെ കാര്‍ട്ടോസാറ്റ്, റിസാറ്റ് ഉപഗ്രഹങ്ങള്‍
ഇറ്റാനഗര്‍: (www.kvartha.com 05.06.2019) അരുണാചല്‍പ്രദേശില്‍ ചൈനാ അതിര്‍ത്തിക്കു സമീപം കാണാതായ വ്യോമസേനാ വിമാനത്തില്‍ മലയാളിയും ഉണ്ടെന്ന് വിവരം. കൊല്ലം അഞ്ചല്‍ സ്വദേശിയും ഫ്‌ളൈറ്റ് എഞ്ചിനീയറുമായ ഏരൂര്‍ ആലഞ്ചേരി വിജയ വിലാസത്തില്‍ (കൊച്ചു കോണത്ത് വീട്) അനൂപ് കുമാര്‍ (29) ആണ് മലയാളിയായ സൈനികന്‍. അനൂപ് കുമാര്‍ ഉള്‍പ്പെടെ 13 സൈനികരാണ് കാണാതാകുന്ന അവസരത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്നത്.
അസമിലെ ജോര്‍ഹട്ടില്‍ നിന്ന് തിങ്കളാഴ്ച ഉച്ചക്ക് 12.30 മണിയോടെ മെന്‍ചുക അഡ്വാന്‍സ് ലാന്‍ഡിംഗ് ഗ്രൗണ്ടിലേക്ക് തിരിച്ച ആന്റോനോവ് എ.എന്‍ 32 എന്ന വിമാനമാണ് കാണാതായത്. ഐ.എസ്.ആര്‍.ഒ.യുടെ ഉപഗ്രഹങ്ങളും നാവികസേനാ ചാരവിമാനവും കാണാതായ വിമാനത്തിനു വേണ്ടിയുള്ള തിരച്ചില്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ 11 വര്‍ഷമായി സൈന്യത്തിലുള്ള അനൂപ് ഒന്നരമാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. വൃന്ദയാണ് ഭാര്യ. ആറുമാസം പ്രായമായ ഒരു കുട്ടിയുമുണ്ട്. വിവരമറിഞ്ഞ് അനൂപിന്റെ ബന്ധുക്കള്‍ അസമിലേക്ക് തിരിച്ചു. വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
അതേസമയം വിമാനം തകര്‍ന്നുവീണതിന്റെ അവശിഷ്ടങ്ങളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു. മേഘങ്ങള്‍ നിറഞ്ഞ കാലാവസ്ഥയാണ് തിരച്ചില്‍ ദുഷ്‌കരമാക്കുന്നത്. ഐ.എസ്.ആര്‍.ഒ.യുടെ കാര്‍ട്ടോസാറ്റ്, റിസാറ്റ് ഉപഗ്രഹങ്ങളാണ് തിരച്ചിലിന് ഉപയോഗിക്കുന്നത്. വ്യോമസേനയുടെ സുഖോയ് വിമാനങ്ങളും സി.130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനങ്ങളും കരസേനയുടെ എം.ഐ. ഹെലികോപ്റ്ററുകളും തിങ്കളാഴ്ച മുതല്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Native of Anchal in missing AN-32 aircraft in Arunachal,News, Missing, Kollam, Malayalees, Flight, ISRO, Technology, National.

Powered by Info News For You

Comments
Post a Comment