കാസര്‍കോട് ഒഴികെ 13 ജില്ലകളിലും ജൂണ്‍ 27ന് തദ്ദേശ ഉപതരെഞ്ഞെടുപ്പ്


കേരളം (www.evisionnews.co): കാസര്‍കോട് ഒഴികെ സംസ്ഥാനത്തെ 13 ജില്ലകളിലെ 44തദ്ദേശഭരണ വാര്‍ഡുകളിലേക്ക് ജൂണ്‍ 27ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഉപതെരഞ്ഞെടുപ്പ് ഫലം ആറു തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തില്‍ നിര്‍ണായകമാകും. 28നാണ് വോട്ടെണ്ണല്‍. തിരുവനന്തപുരത്തെ കല്ലറ പഞ്ചായത്ത് ,ഇടുക്കിയിലെ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ,തൊടുപുഴ നഗരസഭ,മാങ്കുളം പഞ്ചായത്ത്,മലപ്പുറത്തെ മംഗലം പഞ്ചായത്ത് ,വയനാട് മുട്ടില്‍ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ഫലം നിര്‍ണ്ണായകമാവുക.

ആകെയുള്ള 44 വാര്‍ഡുകളില്‍ 23എണ്ണത്തില്‍ കഴിഞ്ഞ തവണ എല്‍.ഡി.എഫ് വിജയിച്ചതാണ്. 14എണ്ണം യുഡിഎഫും. ബി.ജെ.പി നാല് വാര്‍ഡുകളിലാണ് വിജയിച്ചിരുന്നത്. മൂന്ന് സീറ്റുകളില്‍ വിമതരാണ് വിജയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ മുന്നണികള്‍ വലിയ ആകാംക്ഷയിലാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?