ടിക് ടോക്ക് ചലഞ്ചില്‍ പങ്കാളിയായ 12 കാരന്‍ തൂങ്ങിമരിച്ച നിലയില്‍; മംഗല്യസൂത്രവും കൈകളില്‍ വളകളും, കഴുത്തില്‍ കട്ടിയുള്ള ലോഹമാലയും; മൃതദേഹം കണ്ടെത്തിയത് ബാത്‌റൂമില്‍
കോട്ട(രാജസ്ഥാന്‍): (www.kvartha.com 21.06.2019) ടിക് ടോക്ക് ചലഞ്ചിന്റെ ഭാഗമായി പുറത്തുവരുന്നത് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത. ടിക് ടോക്കില്‍ പങ്കാളിയായ 12 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം.
ഹിന്ദു സ്ത്രീകള്‍ ധരിക്കുന്നതുപോലെ മംഗല്യസൂത്രവും കൈകളില്‍ വളകളുമിട്ട നിലയിലായിരുന്നു കുട്ടി. കട്ടിയുള്ള ലോഹമാലയും കഴുത്തില്‍ ചുറ്റിയിരുന്നു. ഈ ലോഹമാല ഉപയോഗിച്ചാണ് കുട്ടി ജീവനൊടുക്കിയത്. മ്യൂസിക്കല്‍ ചലഞ്ചിന്റെ ഭാഗമായുള്ള ടിക് ടോക്കാണ് കുട്ടി ചെയ്തതെന്നാണ് കരുതുന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
വ്യാഴാഴ്ച രാവിലെ കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വീട്ടിലെ കുളിമുറിയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ടിക് ടോക്ക് ചലഞ്ചിന്റെ ഭാഗമായാണ് മംഗല്യസൂത്രവും വളകളുമണിഞ്ഞ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. രാത്രി മുഴുവന്‍ ടിക് ടോക്ക് ഉപയോഗിച്ചിരുന്നതായി കുട്ടിയുടെ പിതാവ് പറഞ്ഞു.
ജൂണ്‍ 13നും ടിക് ടോകിന് അടിമയായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടിക് ടോക് ഉപയോഗിക്കുന്നതിന് ഭര്‍ത്താവ് ശാസിച്ചതിനാലാണ് വിഷം കഴിച്ച് മരിക്കുന്ന രംഗം ടിക് ടോക്കില്‍ പങ്കുവെച്ച് 24കാരിയായ യുവതി വിഷം കഴിച്ച് മരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: TikTok Challenge Turns Tragic; 12-Year-Old Boy Hangs Himself Wearing Mangalsutra And Bangles, Rajastan, News, Accidental Death, Obituary, Dead, Child, Dead Body, Hospital, Police, National.

Powered by Info News For You

Comments
Post a Comment