സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം; മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് കേസെടുത്തത് 119 പേര്‍ക്കെതിരെ, മന്ത്രിമാരെ അധിക്ഷേപിച്ചതിന് ശിക്ഷാ നടപടി നേരിടുന്നത് 41 സര്‍ക്കാര്‍ ജീവനക്കാര്‍
തിരുവനന്തപുരം: (www.kvartha.com 09.06.2019) സമൂഹമാധ്യമങ്ങള്‍ വഴി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് ഈ സര്‍ക്കാരിന്റെ കാലത്ത് കേസെടുത്തത് 119 പേര്‍ക്കെതിരെ എന്ന് സര്‍ക്കാര്‍ രേഖ. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അധിക്ഷേപിച്ചതിന് ശിക്ഷാ നടപടി നേരിടുന്നത് 41 സര്‍ക്കാര്‍ ജീവനക്കാരാണ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചവരില്‍ 12 പേര്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒരാള്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനുമാണെന്ന് രേഖകളില്‍ വ്യക്തമാക്കിയിരിക്കുന്നു. നിയമസഭാ സമ്മേളനത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്ന നിലയില്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത വിവരങ്ങളാണിത്.
നടപടിക്ക് വിധേയരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ 12 പേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും 29 പേര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിച്ചെന്നും മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയുള്ള സമൂഹമാധ്യമ അധിക്ഷേപങ്ങളില്‍ മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ജനുവരിവരെയുള്ള കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്.
ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തികരമായ രീതിയില്‍ ചിത്രീകരിച്ചതിന് 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലെ ആകെ 56 പ്രതികളില്‍ 26 പേരെ അറസ്റ്റ് ചെയ്തു. മന്ത്രിമാരായ കെ.ടി ജലീല്‍, കെ.കെ.ഷൈലജ ടീച്ചര്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, എംഎല്‍എമാരായ എന്‍.വിജയന്‍പിള്ള, എം.കെ മുനീര്‍, രാജു ഏബ്രഹാം, പി.സി ജോര്‍ജ്, എസ്.രാജേന്ദ്രന്‍, അനൂപ് ജേക്കബ്, ആന്റണി ജോണ്‍, വി.ഡി.സതീശന്‍, കെ.വി.അബ്ദുല്‍ഖാദര്‍, വി.അബ്ദുറഹ്മാന്‍, പി.വി.അന്‍വര്‍, കെ.എം.ഷാജി, കെ.ആന്‍സലന്‍, ബി.സത്യന്‍, വി.ജോയി എന്നിവര്‍ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം നേരിട്ടതിന് പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Thiruvananthapuram, Social Network, Chief Minister, Pinarayi vijayan, Ramesh Chennithala, Case, Police, Misuse of social media, government take several cases

Powered by Info News For You

Comments
Post a Comment