പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഗുരുവായൂരപ്പന് മുമ്പില്‍ താമരപ്പൂവുകൊണ്ട് തുലാഭാരം; 112 കിലോ പൂവ് എത്തിക്കുന്നത് നാഗര്‍കോവിലില്‍ നിന്നും
തൃശൂര്‍: (www.kvartha.com 07.06.2019) രണ്ടാമതും പ്രധാനമന്ത്രിപദത്തിലെത്തിയശേഷം നരേന്ദ്രമോഡി ആദ്യമായി കേരളത്തിലെത്തുകയാണ്. വെള്ളിയാഴ്ച രാത്രിയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ഗുരുവായൂരമ്പലം സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഡി കേരളത്തിലെത്തുന്നത്.
ശനിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ഗുരുവായൂരെത്തുന്നത്. ഗുരുവായൂരപ്പന് മുന്നില്‍ നരേന്ദ്ര മോഡി താമരപ്പൂവുകള്‍ കൊണ്ട് തുലാഭാരം നടത്തും. തുലഭാരത്തിനായി നാഗര്‍ കോവിലില്‍ നിന്ന് 112 കിലോ പൂവ് എത്തിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. 112കിലോയില്‍ നിന്ന് തുലാഭാരത്തിനാവശ്യമായ താമരപ്പൂക്കള്‍ ഉപയോഗിക്കുമെന്നും ദേവസ്വം പ്രസിഡന്റ് കെ.ബി മോഹന്‍ദാസ് പറഞ്ഞു.
2008ല്‍ മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗുരുവായൂരിലെത്തിയപ്പോള്‍ കദളിപ്പഴം കൊണ്ടും, താമരപ്പൂക്കള്‍ കൊണ്ടും തുലാഭാരം നടത്തിയിരുന്നു. ക്ഷേത്ര ദര്‍ശനത്തിനായി വെള്ളിയാഴ്ച രാത്രി 11.35ന് അദ്ദേഹം കൊച്ചിയിലെത്തും. എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ തങ്ങും.

തുടര്‍ന്ന് ശനിയാഴ്ച രാവിലെ 10.15മണിയോടെ ക്ഷേത്ര ദര്‍ശനം നടത്തും. 11 മണിക്ക് ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ട്ടി പൊതു യോഗത്തില്‍ പങ്കെടുക്കും. 12.40ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം രണ്ടു മണിയോടെ ഡെല്‍ഹിയിലേക്ക് തിരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 112 kg lotus flowers for Modi's Thulabharam at Guruvayur, Thrissur, News, Politics, Guruvayoor Temple, Chief Minister, Kochi, Airport, Kerala, BJP.

Powered by Info News For You

Comments
Post a Comment