കാമുകിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട യുവാവിനു മുന്നില്‍ വീട്ടുകാര്‍ വെച്ച നിബന്ധന 10 ലക്ഷം തന്നാല്‍ പെണ്ണിനെ കയ്യോടെ തരാം എന്ന്; പോരേ പൂരം, ഏതുവിധേനയും പണം സംഘടിപ്പിക്കാന്‍ യുവാവ് കണ്ടെത്തിയ എളുപ്പവഴി മോഷണം; ഒടുവില്‍ ജയിലിലുമായി

ചെന്നൈ: (www.kvartha.com 28.06.2019) യുവതിയെ വിവാഹം കഴിച്ചുനല്‍കണമെന്ന ആവശ്യവുമായെത്തിയ യുവാവിനു മുന്നില്‍ പെണ്‍വീട്ടുകാര്‍ വെച്ച നിബന്ധന 10 ലക്ഷം രൂപയുമായി വന്നാല്‍ വിവാഹം നടത്താം എന്ന്. ഒടുവില്‍ ഏതു വഴിയിലൂടെയും പണം സമ്പാദിച്ച് കാമുകിയെ സ്വന്തമാക്കണമെന്ന ചിന്ത യുവാവിനെ എത്തിച്ചേര്‍ത്തത് മോഷണത്തിലേക്ക്. ഒടുവില്‍ വിവാഹവും നടന്നില്ല പെണ്ണിനേയും കിട്ടിയില്ല, യുവാവിന് ജയില്‍വാസം മാത്രം ശരണം. ചെന്നൈ നഗരത്തിലെ ക്രോംപേട്ടിലാണു നാടകീയ സംഭവം അരങ്ങേറിയത്.

ഓട്ടോ ഡ്രൈവറായ ചെല്ലദുരൈ (29) ആണ് കഥയിലെ നായകന്‍. ഇയാള്‍ സമീപ പ്രദേശത്തെ യുവതിയുമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവരാണ്. എന്നാല്‍ പെണ്ണിനെ വിവാഹം കഴിച്ചുനല്‍കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു കാമുകിയുടെ വീട്ടുകാരുടെ ആവശ്യം. ഇതോടെ ചെല്ലദുരൈ പണം സംഘടിപ്പിക്കാന്‍ കണ്ടെത്തിയ ഏകവഴി മോഷണമായിരുന്നു. സുഹൃത്തുക്കളായ വിഘ്‌നേഷ്, മാരിമുത്തു എന്നിവരുമായി ചേര്‍ന്നു സംഭവം ആസൂത്രണം ചെയ്യുകയും ചെയ്തു .

 Chennai lover ended up in jail for theft, Chennai, News, Local-News, Humor, Police, Arrested, theft, Jail, Marriage, Dowry, National

തുടര്‍ന്ന് മൂവരും ചേര്‍ന്നു കഴിഞ്ഞ ദിവസം താംബരത്തെ സൗന്ദരരാജന്റെ വീട്ടില്‍ കയറി. എന്നാല്‍ വലിയ വീടായിരുന്നെങ്കിലും സ്വര്‍ണമോ പണമോ കിട്ടിയില്ല. ഇതോടെ ടിവി, റഫ്രിജറേറ്റര്‍, ബള്‍ബുകള്‍ തുടങ്ങി കയ്യില്‍ കിട്ടിയ വസ്തുക്കള്‍ എല്ലാമെടുത്തു സംഘം സ്ഥലം വിട്ടു.

മോഷണ സമയത്ത് വീട്ടില്‍ ആളില്ലായിരുന്നു. പിറ്റേ ദിവസം വീട്ടിലെത്തിയ സൗന്ദരരാജന്‍ പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കി. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ചെല്ലദുരൈയെയും സംഘത്തെയും കയ്യോടെ പൊക്കി. ഇവരെ ചോദ്യം ചെയ്തപ്പോഴാണു കാമുകിയെ സ്വന്തമാക്കുന്നതിനുള്ള സാഹസമായിരുന്നു മോഷണത്തിനുപിന്നിലെന്നു ചെല്ലദുരൈ പോലീസിനോടു പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ സംഘത്തെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai lover ended up in jail for theft, Chennai, News, Local-News, Humor, Police, Arrested, theft, Jail, Marriage, Dowry, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?