101-ാം വയസിലും ഓര്‍മകള്‍ മായാതെ കെ ആര്‍ ഗൗരി അമ്മ: എകെജിക്ക് മരിക്കുന്നതുവരെ എന്നെ ഇഷ്ടമായിരുന്നു; അസുഖമായപ്പോള്‍ തന്നെ കാണാന്‍ വരാത്തതിന് സുശീലയെ ശാസിച്ചു; എ കെ ജിയെ കൂടാതെ മറ്റ് 3 പേര്‍ കൂടി വിവാഹാലോചനയുമായി സമീപിച്ചു; വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് ചങ്ങമ്പുഴയും നേരില്‍ കണ്ട് പറഞ്ഞിരുന്നുവെന്നും വിപ്ലവ നായിക
ആലപ്പുഴ: (www.kvartha.com 19.06.2019) ജീവിതത്തില്‍ ഒരു നൂറ്റാണ്ടു പിന്നിടുകയാണ് വിപ്ലവ നായിക കെ.ആര്‍.ഗൗരിയമ്മ. 1919 ജുലൈ 14ന് ആണ് ഗൗരിയമ്മ ജനിച്ചത്. മിഥുനത്തിലെ തിരുവോണം നാളിലാണ് ഗൗരിയമ്മയുടെ 101ാം പിറന്നാള്‍. വാര്‍ധക്യ സഹജമായ ആകുലതകള്‍ കാരണം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനിന്ന് വിശ്രമ ജീവിതം നയിക്കുന്ന ഗൗരിയമ്മ തന്റെ മുന്‍കാല സ്മരണകള്‍ അയവിറക്കുകയാണ്.
പൊതുവെ ആരോടും വെറുപ്പ് പ്രകടിപ്പിക്കാത്ത പ്രകൃതക്കാരിയായ ഗൗരിയമ്മയ്ക്ക് എല്ലാവരോടും ഇഷ്ടമായിരുന്നു. അതില്‍ ചിലരോടു വളരെയിഷ്ടവും. ചിലര്‍ക്ക് ഗൗരിയമ്മയോടും വല്ലാത്ത ഇഷ്ടമായിരുന്നു. തന്നോട് തോന്നിയ ചിലരുടെ ആ ഇഷ്ടത്തെ കുറിച്ച് വാക്കുകള്‍ അടരാതെയും നിറം മങ്ങാതെയും ഓര്‍ത്തെടുത്ത് പറയുകയാണ് ഗൗരിയമ്മ.
തന്നോട് ഇഷ്ടം തോന്നിയവരില്‍ എ കെ ജിയും കവി ചങ്ങമ്പുഴയുമെല്ലാമുണ്ടെന്ന് ഗൗരിയമ്മ പറയുന്നു. 'വിവാഹബന്ധം പോലും പ്രസ്ഥാനത്തിനു വേണ്ടിയെന്ന നിലപാട് വെച്ചുപുലര്‍ത്തുന്ന ആളായിരുന്നു എകെജി. അങ്ങനെയാണ് അദ്ദേഹം എന്നോടു വിവാഹാലോചന നടത്തിയത്. മരിക്കുന്നതു വരെ അദ്ദേഹത്തിന് എന്നെ ഇഷ്ടമായിരുന്നുവെന്നും ഗൗരിയമ്മ തുറന്നുപറയുന്നു.
ഒരിക്കല്‍ ഞാന്‍ അസുഖമായി ഇവിടെ കിടന്നപ്പോള്‍ എകെജി സുശീലയോട് എന്നെ വന്നു കാണാന്‍ പറഞ്ഞു. എന്നാല്‍ സുശീല അത് അനുസരിച്ചില്ല. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞപ്പോള്‍ സുശീലയും എകെജിയും കൂടി എന്നെക്കാണാന്‍ വന്നപ്പോഴാണ് സുശീല മുന്‍പു വന്നില്ലെന്ന കാര്യം എകെജി അറിയുന്നത്. ഇക്കാര്യം പറഞ്ഞ് അദ്ദേഹം സുശീലയെ വഴക്കു പറയുകയും ചെയ്തിരുന്നുവെന്ന് ഗൗരിയമ്മ പറയുന്നു.
തന്നോട് ഇഷ്ടം തോന്നിയ മറ്റൊരു വ്യക്തിയാണ് കവി ചങ്ങമ്പുഴ കൃഷ്ണപിള്ള. എറണാകുളം മഹാരാജാസ് കോളജില്‍ തന്റെ സഹപാഠിയായിരുന്നു ചങ്ങമ്പുഴ. എന്നാല്‍ അദ്ദേഹത്തെ തിരിച്ചറിയാന്‍ തങ്ങള്‍ കുട്ടികള്‍ക്ക് കഴിഞ്ഞിരുന്നില്ല.
മലയാളം അധ്യാപകനായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ള ഒരു ദിവസം ക്ലാസില്‍ 'രമണന്റെ' വരികള്‍ വായിച്ച ശേഷം കവിയെ പരിചയമുണ്ടോയെന്നു ചോദിച്ചപ്പോള്‍ ക്ലാസില്‍ കോറസ് ഉയര്‍ന്നു ചങ്ങമ്പുഴ. കവിയെ ഗുരുനാഥന്‍ എണീപ്പിച്ചു നിര്‍ത്തിയപ്പോഴാണ് ഗൗരിയും കൂട്ടുകാരും തങ്ങളുടെ സഹപാഠിയായ കൃഷ്ണപിള്ളയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള എന്നു തിരിച്ചറിഞ്ഞത്.
കലാലയ ജീവിതം തുടരുന്നതിനിടെ'ഒരു ദിവസം ചങ്ങമ്പുഴ അടുത്തുവന്ന്, വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട് എന്നു പറഞ്ഞു. പറ്റില്ലെന്നായിരുന്നു എന്റെ മറുപടി. എനിക്ക് അന്നൊരാളോട് ഇഷ്ടമുണ്ടായിരുന്നു. അതാണ് താന്‍ അദ്ദേഹത്തിന്റെ പ്രണയം നിരസിച്ചത്.
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ അഭ്യര്‍ഥന നിരസിക്കാന്‍ മനസ്സിനെ പ്രേരിപ്പിച്ചതു പാലക്കാട്ടുകാരനായ രാജനെന്നയാളാണ്. തന്റെ പിന്നാലെ നടന്ന രാജനെ ആദ്യം പേടിയായിരുന്നുവെന്നു ഗൗരിയമ്മ പറയുന്നു. 'കോളജില്‍ നിന്നു മാറിയശേഷം രാജനുമായി അകന്നു. പിന്നീട്, പാര്‍ട്ടി രൂപീകരിക്കുന്ന കാലത്താണ് ഞാന്‍ രാജനെ തിരക്കിയത്. അപ്പോള്‍ അദ്ദേഹം മരിച്ചുവെന്ന് അറിഞ്ഞു.'
തിരുവനന്തപുരം ലോ കോളജില്‍ പഠിക്കുന്ന കാലത്ത് ഒരാള്‍ ഗൗരിയമ്മയോടു പ്രണയാഭ്യര്‍ഥന നടത്തി. 'അന്ന് തിരുവനന്തപുരത്തുകാര്‍ സാരിയുടുക്കുന്നവരല്ല. ഞാന്‍ സെന്റ് തെരേസാസില്‍ പഠിച്ചതു കാരണം സാരിയുടുക്കുമായിരുന്നു. ആണ്‍കുട്ടികളൊക്കെ ഞാന്‍ വരുന്നതു കാണാന്‍ നില്‍ക്കും. അവര്‍ പിന്നാലെ വരുമ്പോള്‍ എനിക്കു പേടിയാണ്. ഒരു ദിവസം ചോറുണ്ടിട്ടു കൈകഴുകാന്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ തെക്കേ റോഡില്‍ നിന്നു നടന്നുവരുന്നു. ശരത്ചന്ദ്രന്‍ നായര്‍ എന്നായിരുന്നു അയാളുടെ പേര്.
അയാള്‍ അടുത്തുവന്നിട്ട്, 'കിട്ടിയോ?' എന്നു ചോദിച്ചു. അയാള്‍ ഒരു പ്രേമലേഖനം പേരു വയ്ക്കാതെ എഴുതി അയച്ചിരുന്നുവെന്ന്. 'ഇയാളാണ് അയച്ചതെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ഇയാളെ എനിക്ക് ഇഷ്ടമാണ്, പക്ഷേ പ്രേമമില്ല' എന്നു പറഞ്ഞു. തന്റെ മറുപടി കേട്ട് അയാള്‍ വിഷമിച്ചുപോയി. എന്റെ കൈയില്‍ കിടന്ന കൃഷ്ണന്റെ ചിത്രമുള്ള മോതിരം അയാളാണു കൊണ്ടുപോയത്' എന്നും ഗൗരിയമ്മ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: K R Gouri Amma interview on past, Alappuzha, News, Politics, Birthday Celebration, Lifestyle & Fashion, Kerala.

Powered by Info News For You

Comments
Post a Comment