ഒടുവില്‍ അനൂപ് ചന്ദ്രന്‍ ആഗ്രഹിച്ച വധുവിനെ തന്നെ കിട്ടി; വിവാഹ നിശ്ചയം കഴിഞ്ഞു, താലിക്കെട്ട് സെപ്തംബര്‍ 1ന്


കൊച്ചി: (www.kvartha.com 07.06.2019) നടന്‍ അനൂപ് ചന്ദ്രന്റെ വിവാഹനിശ്ചയം കഴിഞ്ഞു. സെപ്തംബര്‍ ഒന്നിന് ഗുരുവായൂര്‍ വെച്ചാണ് വിവാഹം. വധു ലക്ഷ്മി രാജഗോപാലാണ്. വ്യാഴാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. വിവാഹ ശേഷം കണിച്ചുകുളങ്ങരയില്‍ സിനിമാരാഷ്ട്രീയസാമൂഹ്യരംഗത്തെ ആളുകള്‍ക്ക് പ്രത്യേക വിരുന്നും ഉണ്ടായിരിക്കും.

വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ അനൂപ് ചന്ദ്രനാണ് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ബിടെക് പൂര്‍ത്തിയാക്കിയ ശേഷം കൃഷിയും പശുഫാമുമായി കാര്‍ഷികമേഖലയില്‍ സജീവമായ ആളാണ് വധു ലക്ഷ്മി രാജഗോപാല്‍. സിനിമ നടന്‍ മാത്രമല്ല ഒരു മികച്ച കര്‍ഷകന്‍ കൂടിയാണ് അനൂപ്.

Actor Anoop Chandran shall get married to Lakshmi Rajagopal soon, Kochi, News, Kerala, Cinema, Entertainment, Marriage, Actor

രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്കിലൂടെയാണ് അനൂപ് ചന്ദ്രന്‍ സിനിമയിയിലെത്തുന്നത്. അന്‍പതോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോ ബിഗ് ബോസ്സിലും അനൂപ് ചന്ദ്രന്‍ പങ്കെടുത്തിരുന്നു.

Actor Anoop Chandran shall get married to Lakshmi Rajagopal soon, Kochi, News, Kerala, Cinema, Entertainment, Marriage, Actor

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actor Anoop Chandran shall get married to Lakshmi Rajagopal soon, Kochi, News, Kerala, Cinema, Entertainment, Marriage, Actor


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?