അഞ്ച് മണ്ഡലങ്ങളില്‍ ബി ജെ പിക്ക് വോട്ട് കുറഞ്ഞു; നാലിടങ്ങളില്‍ എല്‍ ഡി എഫ് നേരിയ ഭൂരിപക്ഷം നേടിയപ്പോള്‍ മൂന്നിടങ്ങളില്‍ യു ഡി എഫ് വന്‍ ഭൂരിപക്ഷം കരസ്ഥമാക്കി, ഉണ്ണിത്താന്‍ വിജയം കൈവെള്ളയിലൊതുക്കി

കാസര്‍കോട്: (www.kasargodvartha.com 23.05.2019) കാസര്‍കോട്ടെ തിരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളില്‍ ബി ജെ പിക്ക് വോട്ട് കുറഞ്ഞു. നാലിടങ്ങളില്‍ എല്‍ ഡി എഫ് നേരിയ ഭൂരിപക്ഷം നേടിയപ്പോള്‍ മൂന്നിടങ്ങളില്‍ യു ഡി എഫ് വന്‍ ഭൂരിപക്ഷം കരസ്ഥമാക്കിയതോടെ ഉണ്ണിത്താന്‍ വിജയം കൈവെള്ളയിലൊതുക്കി. കാഞ്ഞങ്ങാട്, കല്യാശേരി, ഉദുമ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ബി ജെ പിക്ക് വോട്ടുകുറഞ്ഞത്. കാഞ്ഞങ്ങാട്ട് കഴിഞ്ഞ തവണത്തേക്കാള്‍ 3522 വോട്ടുകളും, കല്യാശേരിയില്‍ 904 വോട്ടുകളും, ഉദുമയില്‍ 798 വോട്ടുകളും, തൃക്കരിപ്പൂരില്‍ 4338 വോട്ടുകളും, പയ്യന്നൂരില്‍ 3610 വോട്ടുകളുമാണ് കുറഞ്ഞത്.

കല്യാശേരി, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ് എല്‍ ഡി എഫ് നേരിയ ഭൂരിപക്ഷം നേടിയത്. മഞ്ചേശ്വരം, ഉദുമ, കാസര്‍കോട് എന്നിവിടങ്ങളില്‍ ഉണ്ണിത്താന്‍ വന്‍ ഭൂരിപക്ഷം കരസ്ഥമാക്കി.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, election, Trending, UDF, LDF, BJP Votes decreased in Kasaragod
  < !- START disable copy paste -->



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?