പോലീസ് വകുപ്പിലെ പോസ്റ്റല്‍ വോട്ടുകളെല്ലാം ഇടതുപെട്ടിയില്‍; കാക്കിക്കുള്ളിലെ കള്ളക്കളി പിടിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം: (www.kvartha.com 09.05.2019) പോലീസ് വകുപ്പിലെ പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. പോസ്റ്റല്‍ വോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമാക്കാന്‍ പോലീസ് അസോസിയേഷന്‍ ഇടപെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ െ്രെകംബ്രാഞ്ചിന് നിര്‍ദേശം നല്‍കി. കേസില്‍ എഫ്‌ഐആര്‍ ലഭിക്കുന്നതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കും. പോലീസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും ആവശ്യപ്പെട്ടിരുന്നു.

പോസ്റ്റല്‍ വോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമാക്കാന്‍ പോലീസ് അസോസിയേഷന്‍ ഇടപെട്ടതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന റിപോര്‍ട്ട് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ദിവസം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അംഗീകരിക്കുകയും ചെയ്തു.

സംഭവത്തില്‍ വൈശാഖന്‍ എന്ന പോലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്നും അഞ്ച് പോലീസുകാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷിക്കണമെന്നും കര്‍ശന നടപടിവേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Police, Crime, Bogus votes in police department; DGP to order for crime branch investigation . 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?