പേര് ചോദിച്ച് മര്‍ദനം; കാസര്‍കോട്ട് സംഘര്‍ഷമുണ്ടാക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ്, നടപടിയില്ലെങ്കില്‍ സംഘ്പരിവാറിനെ തെരുവില്‍ നേരിടേണ്ടി വരുമെന്ന് എസ് ഡി പി ഐ, പ്രകടനത്തില്‍ ഉയര്‍ന്നത് വന്‍ പ്രതിഷേധം
കാസര്‍കോട്: (www.kasargodvartha.com 28.05.2019) കാസര്‍കോടും പരിസരപ്രദേശങ്ങളിലും മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള സംഘ്പരിവാറിന്റെ ഗൂഡശ്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി ഡി കബീറും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി എയര്‍പേര്‍ട്ടിലേക്ക് പോവുകയായിരുന്ന യുവാക്കളെ കാര്‍ തടഞ്ഞ് നിര്‍ത്തി താളിപ്പടുപ്പില്‍ വെച്ചും തിങ്കളാഴ്ച വൈകുന്നേരം കറന്തക്കാട് പെട്രോര്‍ പമ്പില്‍ വെച്ച് നെല്ലിക്കുന്നിലെ യുവാവിനെയും ക്രൂരമായി മര്‍ദിച്ചിരുന്നു. ഇത് മനപൂര്‍വ്വം കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. പോലീസ് ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണം. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നിസംഗത പലപ്പോഴും അക്രമങ്ങള്‍ വര്‍ദ്ധിക്കാനിടയാക്കുന്നുവെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആരോപിച്ചു.
അതേസമയം യുവാക്കളെ താളിപ്പടുപ്പില്‍ വെച്ച് പേര് ചോദിച്ച് അക്രമിച്ച സംഭവത്തില്‍ എസ് ഡി പി ഐ കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. റമദാന്‍, പെരുന്നാള്‍ പോലുള്ള വിശ്വാസികളുടെ നല്ല ദിവസങ്ങളില്‍ അക്രമം നടത്തല്‍ സംഘ്പരിവാര്‍ ഒരു ആചാരമാക്കിയിരിക്കുകയാണെന്നും വലിയൊരു കലാപത്തിന് കോപ്പ് കൂട്ടുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നതെന്നും എസ് ഡി പി ഐ നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം സംഘ്പരിവാറിനെ തെരുവില്‍ നേരിടേണ്ടി വരുമെന്നും പ്രകടനത്തില്‍ എസ് ഡി പി ഐ മുന്നറിയിപ്പ് നല്‍കി. മുനിസിപ്പല്‍ പ്രസിഡണ്ട് ബഷീര്‍ നെല്ലിക്കുന്ന്, ഹാരിസ്, സലാം അണങ്കൂര്‍ തുടങ്ങിയ നേതാക്കള്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Muslim-youth-league, SDPI, Protest against Sanghparivar attacks
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Muslim-youth-league, SDPI, Protest against Sanghparivar attacks
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment