നരേന്ദ്ര മോദിക്ക് ഉറക്കം കുറവായതുകൊണ്ട് സമനില തെറ്റിയിരിക്കുകയാണെന്ന് ഭൂപേഷ് ബാഘല്‍

റായ്പൂര്‍: (www.kvartha.com 07.05.2019) പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉറക്കം കുറവായതുകൊണ്ട് സമനില തെറ്റിയിരിക്കുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് സിംഗ് ബാഘല്‍. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായി മോദി നടത്തിയ വിവാദപരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ബാഘല്‍.

രാജീവ് ഗാന്ധിയുടെ മരണം സംഭവിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായി. അദ്ദേഹത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് സമയത്തുള്ള വിവാദപരാമര്‍ശത്തിലൂടെ, സമനില തെറ്റിയിരിക്കുകയാണ് എന്ന്് സ്വയം തെളിയിക്കുകയാണ് മോദി. അദ്ദേഹത്തിന് ആവശ്യമായ വൈദ്യചികിത്സ നല്‍കണം. താന്‍ മൂന്നോ നാലോ മണിക്കൂറേ ഉറങ്ങാറുള്ളു എന്ന് അദ്ദേഹം തന്നെ പറയാറുണ്ട്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തവര്‍ക്ക് മനസ്സിന്റെ സമനില തെറ്റാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നും ബാഘല്‍ കൂട്ടിചേര്‍ത്തു. രാജീവ് ഗാന്ധി നമ്പര്‍ വണ്‍ അഴിമതിക്കാരനായാണ് മരിച്ചതെന്ന മോദിയുടെ പരാമര്‍ശം നേരത്തെ തന്നെ വിവാദമായിരുന്നു.

"Modi Ji Has Lost Mental Balance": Bhupesh Baghel On Rajiv Gandhi Remarks, News, National, Politics, Narendra Modi, Chief Minister

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: "Modi Ji Has Lost Mental Balance": Bhupesh Baghel On Rajiv Gandhi Remarks, News, National, Politics, Narendra Modi, Chief Minister.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?