രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനം; കപടദേശീയവാദിക്ക് രാജീവ് ഗാന്ധിയുടെ ത്യാഗത്തിന്റെ വില മനസ്സിലാകില്ലെന്ന് അഹമ്മദ് പട്ടേല്‍; പുസ്തകങ്ങളൊന്നും വായിക്കാറില്ലേയെന്ന് ചിദംബരം

ന്യൂഡല്‍ഹി: (www.kvartha.com 05.05.2019) രാജീവ് ഗാന്ധി നമ്പര്‍ വണ്‍ അഴിമതിക്കാരനാണെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയരുന്നു. കപട ദേശീയവാദിയായ മോദിക്ക് രാജീവ് ഗാന്ധിയുടെ ത്യാഗം മനസിലാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് അദ്ദേഹത്തിന്റേതെന്നും പട്ടേല്‍ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി മര്യാദയുടെ സകലസീമകളും ലംഘിച്ചിരിക്കുകയാണെന്നും പുസ്തകങ്ങളൊന്നും വായിക്കാറില്ലേയെന്നും ചിദംബരം പ്രതികരിച്ചു. നേരത്തെ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.


ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് രാലിയില്‍ സംസാരിക്കവേയാണ് മോദി രാജീവ് ഗാന്ധിക്കെതിരെ വിവാദപരാമര്‍ശം നടത്തിയത്. നിങ്ങളുടെ പിതാവിനെ മിസ്റ്റര്‍ ക്ലീന്‍ എന്നായിരിക്കും നിങ്ങളുടെ സേവകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത്- ഇങ്ങനെയായിരുന്നു മോദിയുടെ പരാമര്‍ശം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Corruption, Narendra Modi, Controversy, Politics, Election, BJP, Congress, Congress fumes over PM Modi's 'Bhrashtachari No 1' jibe at Rajiv Gandhi, says 'he crossed all limits'


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?