കൈമെയ് മറന്ന് നിറം പകര്‍ന്നു; ആവേശക്കൊടുമുടിയില്‍ പൂരാഘോഷം, രണ്ട് ദിവസം നീണ്ട ആഘോഷ ദിനങ്ങള്‍ക്ക് പകല്‍പ്പൂരത്തോടെ ഇന്ന് പരിസമാപ്തിയാകും
തൃശൂര്‍: (www.kvartha.com 14.05.2019) കൈമെയ് മറന്ന് ആയിരങ്ങള്‍ തൃശൂര്‍ പൂരത്തിന് നിറം പകര്‍ന്നു. ആവേശ കൊടുമുടിയില്‍ ചടങ്ങുകള്‍ നടന്ന് വരികയാണ്. തൃശൂര്‍ പൂരം ഇന്ന് സമാപിക്കും. വത്യസ്തതയും വൈവിധ്യവുമായ കുടമാറ്റത്തിനാണ് പൂരനഗരി ഇത്തവണ സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ സൈന്യം വരെ വര്‍ണക്കുടകളില്‍ സ്ഥാനം പിടിച്ചിരുന്നു. ആവേശത്തിന്റെ അലകടല്‍ തീര്‍ത്താണ് കുടമാറ്റം പൂര്‍ത്തിയായത്. പകല്‍പ്പൂരത്തോടെ രണ്ട് ദിവസം നീണ്ട ആഘോഷ ദിനങ്ങള്‍ക്ക് പരിസമാപ്തിയാകും. ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരം കൊടിയിറങ്ങും.
ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് കുടമാറ്റത്തിന് തുടക്കമായത്. ഇരു ക്ഷേത്രങ്ങളുടെയും 15 വീതം ആനകള്‍ ഇരു ഭാഗങ്ങളിലായി അണിനിരന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള ഇലഞ്ഞിത്തറ മേളം, താള മേള വിസ്മയം തീര്‍ത്തു. പുലര്‍ച്ചെ നടന്ന വെടിക്കെട്ടും ആസ്വാദകര്‍ക്ക് വിരുന്നായി. കനത്ത സുരക്ഷയിലായിരുന്നു ഇക്കുറി തൃശൂര്‍ പൂരം നടന്നത്. ശ്രീലങ്കന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ എങ്ങും പൊലീസ് കനത്ത സുരക്ഷയൊരുക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thrissur, Kerala, News, Festival, Temple, Elephant, Sri Lanka, Police, Protection, thrissur pooram will ends today

Powered by Info News For You

Comments
Post a Comment