സുബ്ഹി നിസ്‌കാരം കഴിഞ്ഞ് പറമ്പിലേക്ക് പോയയാള്‍ കുഴഞ്ഞുവീണു മരിച്ചു

കളനാട്: (www.kasargodvartha.com 19.05.2019) സുബ്ഹി നിസ്‌കാരം കഴിഞ്ഞ് പറമ്പിലേക്ക് പോയയാള്‍ കുഴഞ്ഞുവീണു മരിച്ചു. കളനാട്ടെ പൗരപ്രമുഖന്‍ ഹാജിക്കാന്റെ അബൂബക്കര്‍ എന്ന കെ അബൂബക്കര്‍ ഹാജി (71) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. സുബ്ഹി നിസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തിയ അബൂബക്കര്‍ ഹാജി പറമ്പിലെ തെങ്ങിന് വെള്ളമൊഴിക്കാന്‍ പോയതായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതരായ അബ്ദുല്‍ ഖാദര്‍ ഹാജി- മറിയം ദമ്പതികളുടെ മകനാണ്. നേരത്തെ ദീര്‍ഘ കാലം ഖത്തറിലായിരുന്നു. ഭാര്യ: ആയിശ ചാത്തങ്കൈ മാണി. മക്കള്‍: ഹനീഫ് (ഖത്തര്‍), അബ്ദുല്‍ ഖാദര്‍ (ഒമാന്‍), മുംതാസ്, ഫാത്വിമ, മര്‍യം, ഖദീജ, ഹാജറ, ശംസീന, മുബീന. മരുമക്കള്‍: ഷാഫി മൗവ്വല്‍, ഹനീഫ് മുക്കുന്നോത്ത്, അമീന്‍ തളങ്കര, അഹ് മദ് ചേരൂര്‍, സഫിയ (പരേതനായ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ മകള്‍), ഹസീന ബേക്കല്‍, പരേതനായ അബൂബക്കര്‍ കുളുന്തോട്ടി.

സഹോദരങ്ങള്‍: ആഇശ കോഴിത്തിടില്‍, പരേതരായ അബ്ദുല്ല ഹാജി, മൊയ്തു, മുഹമ്മദ് ഹാജി, ഖദീജ, ഉമ്മാഞ്ഞി. ഖബറടക്കം കളനാട് ഹൈദ്രോസ് ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kalanad, Death, Obituary, Kalanad K Aboobacker Haji passes away
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?