അമ്മ നോക്കി നില്‍ക്കെ തെരുവുനായകള്‍ ആറു വയസുകാരനെ കടിച്ചുകൊന്നു


ദേശീയം (www.evisionnews.co): അമ്മയുടെ കണ്‍മുന്നില്‍ ആറു വയസുക്കാരനെ തെരുവു നായ്ക്കള്‍ കടിച്ചുകൊന്നു. ആറോളം തെരുവു നായ്ക്കള്‍ ചേര്‍ന്നാണ് സഞ്ജു എന്ന ആറു വയസുകാരനെ കടിച്ചുകീറി കൊന്നത്. ഭോപ്പാലിലെ അവദ്പൂരിയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. 

വീടിന് മുന്നിലെ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു സഞ്ജു. പെട്ടെന്നാണ് ആറോളം തെരുവ് നായ്ക്കള്‍ സഞ്ജുവിനെ ആക്രമിക്കാനെത്തിയത്. സഞ്ജുവിന്റെ കരച്ചില്‍ കേട്ടാണ് അമ്മ വീട്ടില്‍നിന്ന് പുറത്തുവന്നത്. തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് മകനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പരാജയപ്പെടുകയായിരുന്നു. പിന്നീട് അയല്‍ക്കാരെ വിളിച്ച് കൂട്ടുകയും മകനെ രക്ഷപ്പെടുത്താന്‍ അപേക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ രക്ഷിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ നഗരസഭക്കെതിരെ ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചു.









Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?