വോട്ടെണ്ണല്‍ തുടങ്ങി: ആദ്യമെണ്ണുക പോസ്റ്റല്‍, ഇ.വി.എം വോട്ടുകള്‍

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. രാവിലെ എട്ടോടെയാണ് പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടുകളും ഇ.വി.എം വോട്ടുകളും രാവിലെ എട്ടു മണി മുതല്‍ എണ്ണിത്തുടങ്ങും. ഈ വോട്ടുകള്‍ എല്ലാം എണ്ണിത്തീര്‍ത്തനിന് ശേഷമാകും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക.

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട് നിയോജക മണ്ഡലങ്ങള്‍ക്കായി 14 വീതം കൗണ്ടിങ് ടേബിളുകളാണ് ഒരുക്കിയിരിക്കുന്നത്. ഉദുമയ്ക്ക് 10, തൃക്കരിപ്പൂരിന് 13, പയ്യന്നൂരിനും കല്യാശ്ശേരിക്കും 12വീതം ടേബിളുകളുമാണുള്ളത്.ഓരോ നിയോജകമണ്ഡലത്തിലെയും ടേബിളുകളുടെ നിരീക്ഷണ ചുമതല അതത് ഉപവരണാധികാരികള്‍ക്ക് ആയിരിക്കും. ഓരോ കൗണ്ടിങ് ടേബിളിലും കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍ എന്നിവര്‍ ഉണ്ടായിരിക്കും. കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റുമായിരിക്കും ഓരോ ടേബിളിലേയും വോട്ടുകള്‍ എണ്ണുക. മൈക്രോ ഒബ്സര്‍വര്‍ ടേബിളിലെ നിരീക്ഷകന്‍ മാത്രമാകും. ഓരോ കൗണ്ടിങ് ടേബിളിന് കീഴിലും അതത് സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ ഉണ്ടായിരിക്കും. 

പോസ്റ്റല്‍ വോട്ടുകള്‍ വരണാധികാരിയുടെ മേല്‍നോട്ടത്തിലാണ് എണ്ണുക. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന് ഡെപ്യൂട്ടി കലക്ടര്‍ റാങ്കിലുള്ള ആറ് എആര്‍ ഒ മാരെയും നിയോഗിച്ചിട്ടുണ്ട്. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ (ഇടിപിബിഎസ്),സ്‌കാന്‍ ചെയ്ത് വോട്ടെണ്ണുന്നതിന് സജ്ജമാക്കമാക്കുന്നതിന് 16 ടേബിളുകളും ഒരുക്കിയിട്ടുണ്ട്. ഇതിനായി 16 ഡെപ്യുട്ടി തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെയും ടെക്നിക്കല്‍ ടീമിനേയും നിയോഗിച്ചിട്ടുണ്ട്്.

ഇവിഎം, പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ് ഓരോ നിയോജക മണ്ഡലത്തിലെയും അഞ്ച് ബൂത്തുകള്‍ നറുക്കെടുത്ത് ഈ ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണി വോട്ടിങ് മെഷിനിലെ ഫലവുമായി ഒത്തുനോക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വരണാധികാരിക്കും ജനറല്‍ ഒബ്സര്‍വര്‍ക്കും ഒപ്പമാകും സ്ഥാനാര്‍ത്ഥികളും ഇരിക്കുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?