ഇന്ദിര ഗാന്ധിയെപ്പോലെ സുരക്ഷ ഉദ്യോഗസ്ഥരാല്‍ താനും കൊല്ലപ്പെട്ടേക്കാം; പ്രസ്താവനയ്ക്ക് പിന്നാലെ കെജ് രിവാളിന്റെ സുരക്ഷ വിലയിരുത്തണമെന്നാവശ്യപ്പെട്ട് ബിജെപി

ന്യൂഡല്‍ഹി: (www.kvartha.com 20.05.2019) ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ സുരക്ഷ വിലയിരുത്തണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഘടകം രംഗത്ത്. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെപ്പോലെ സുരക്ഷ ഉദ്യോഗസ്ഥരാല്‍ താനും കൊല്ലപ്പെട്ടേക്കാമെന്ന കെജ് രിവാളിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് അദ്ദേഹത്തിെന്റ സുരക്ഷ വിലയിരുത്താന്‍ ഡല്‍ഹി പോലീസിനോട് ബിജെപി അഭ്യര്‍ത്ഥിച്ചത്.

കെജ് രിവാളിന്റെ പ്രസ്താവന ഡല്‍ഹി പോലീസിനാകെ നാണക്കേടുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രിക്കുള്ള സുരക്ഷ അടിയന്തരമായി വിലയിരുത്തണമെന്നും ഡല്‍ഹി പോലീസ് കമീഷണര്‍ക്ക് അയച്ച കത്തില്‍ ബിജെപി വക്താവ് പ്രവീണ്‍ ശകര്‍ കപുര്‍ ആവശ്യപ്പെട്ടു.



Keywords: National, News, India, New Delhi, CM, Arvind Kejriwal, BJP, Delhi BJP asks police chief to review security cover of Arvind Kejriwal



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?