മോഡി പറയുന്നത് കേവലം തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ച് മാത്രം; ഐ എന്‍ എസ് വിരാട് യുദ്ധക്കപ്പലില്‍ രാജീവ് ഗാന്ധി കുടുംബസമേതം യാത്ര ചെയ്തിട്ടില്ലെന്ന് മുന്‍ അഡ്മിറല്‍

ന്യൂഡെല്‍ഹി: (www.kvartha.com 10.05.2019) പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറയുകയാണെന്ന് റിട്ട. അഡ്മിറല്‍ എം രാംദാസ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഐ എന്‍ എസ് വിരാട് യുദ്ധക്കപ്പലില്‍ ഉല്ലാസയാത്ര നടത്തിയെന്ന നരേന്ദ്ര മോദിയുടെ ആരോപണം കള്ളമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എം രാംദാസ് ഇപ്പോള്‍ മുന്നോട്ടു വന്നിരിക്കുന്നത്. യുദ്ധക്കപ്പലില്‍ രാജീവ് ഗാന്ധി ഔദ്യോഗിക യാത്രയാണ് നടത്തിയതെന്നാണ് അന്ന് ചീഫ് ഓഫ് നേവല്‍ സ്റ്റാഫായിരുന്ന അഡ്മിറല്‍ രാംദാസ് പറയുന്നത്. 

India, News, New Delhi, Prime Minister, Narendra Modi, Ship, Navy, Lakshadweep, Gandhi family of using aircraft carrier INS Viraat as its personal taxi

ലക്ഷ്വദ്വീപ് വികസന സമിതിയുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കാനാണ് രാജീവ് ഗാന്ധി പോയതെന്നും വിമാനവാഹി കപ്പലിലോ ഈ കപ്പലിനെ അനുഗമിച്ചിരുന്ന നാല് യുദ്ധക്കപ്പലുകളിലോ ഒരു തരത്തിലുമുള്ള പാര്‍ട്ടികളും നടന്നിട്ടില്ലെന്നും രാംദാസ് തന്റെ പ്രസ്താവനയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: India, News, New Delhi, Prime Minister, Narendra Modi, Ship, Navy, Lakshadweep, Gandhi family of using aircraft carrier INS Viraat as its personal taxi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?