രോഗം മൂലം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാത്തതിന് സസ്‌പെന്‍ഷനിലായിരുന്ന പോലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊടുങ്ങല്ലൂര്‍: (www.kasargodvartha.com 19.05.2019) രോഗം മൂലം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാത്തതിന് സസ്‌പെന്‍ഷനിലായിരുന്ന പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേത്തല ആനാപ്പുഴ കൈമാപറമ്പില്‍ രാജന്റെ മകനും കൊടുങ്ങല്ലൂര്‍ കണ്‍ട്രോള്‍ റൂമിലെ സിവില്‍ പോലീസ് ഓഫിസറുമായ രാജീവ് (34) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ വോട്ടെടുപ്പ് ദിവസം മാനസികാസ്വാസ്ഥ്യം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മൂലം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല. ഹാജരാകാത്തതിനെ തുടര്‍ന്ന് രാജീവിനെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷനില്‍ കഴിയുന്നതിനിടെയാണ് വീട്ടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.


കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം പോലീസ് കണ്‍ട്രോള്‍ റൂം പരിസരത്ത് പൊതുദര്‍ശനത്തിന് വെച്ച ശേഷം ആനാപ്പുഴയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. തൃശൂര്‍ റൂറല്‍ എസ്പി വിജയകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ഭാര്യയും നാലര വയസായ മകനുമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: Kerala, news, Police, Police-officer, Hanged, died, election, suspension, Suspended cop found dead hanged.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?