ഇന്ത്യയില്‍ മതസ്വാതന്ത്ര്യം കുറയുന്നുവെന്ന് പഠനറിപോര്‍ട്ട്

വാഷിങ്ടണ്‍: (www.kvartha.com 01.05.2019) ഇന്ത്യയില്‍ മതസ്വാതന്ത്ര്യം കുറയുന്നുവെന്ന് പഠനം. യുഎസ് കമീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡത്തിന്റെ (യുഎസ്‌സിഐആര്‍എഫ്) വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടകരമായ രീതിയില്‍ കുറയുന്നുവെന്ന് റിപോര്‍ട്ട് പറയുന്നു.

വിയോജിക്കാനുള്ള മനുഷ്യന്റെ അവകാശത്തെപോലും മാനിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങള്‍ കൈകൊള്ളുന്നത്. റിപ്പോര്‍ട്ടിനായി ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ യുഎസ്‌സിഐആറിന് അനുമതി നിഷേധിച്ചുവെന്നും ഇവര്‍ പറയുന്നു.

ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍ രാഷ്ട്രീയവും മതവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും അഹിന്ദുകളുടെ അവകാശങ്ങളെ ഗണ്യമായ രീതിയില്‍ നിയന്ത്രിക്കുന്നുണ്ട്. ഇന്ത്യയില്‍ മതപരമായ വിശ്വാസങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചിലര്‍ ഉപയോഗിക്കുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. മതസ്വാതന്ത്ര്യത്തില്‍ അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, ഇന്തോനേഷ്യ, ഇറാഖ്, കസാക്കിസ്ഥാന്‍, മലേഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ കൂടെയാണ് ഇന്ത്യയുള്ളത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ കാലങ്ങളായി നിലനിന്നിരുന്ന മതസ്വാതന്ത്ര്യം അപകടത്തിലാണ്. പരമ്പരാഗതമായി പശുക്കളുടെ തോല്‍ വിറ്റ് ജീവിക്കുന്ന ദളിതര്‍ക്കുനേരെയും പശുവിറച്ചി കഴിച്ചെന്ന പേരില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും വ്യാപകമായ രീതിയിലുള്ള ആള്‍കൂട്ട ആക്രണമങ്ങള്‍ അരങ്ങേറി. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നും റിപോര്‍ട്ടില്‍ കണ്ടെത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, India, America, Religion, Freedom, Religious freedom in India continued 'downward trend' in 2018: USCIRF. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?