ഇന്ത്യയിലെ ജനങ്ങള്‍ തന്റെ ഭിക്ഷാപാത്രം നിറച്ചു; ദുരുദ്ദേശത്തോടെ ഒന്നും ചെയ്യില്ല; സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കുമെന്നും മോഡി
ന്യൂഡല്‍ഹി: (www.kvartha.com 24.05.2019) ഇന്ത്യയിലെ ജനങ്ങള്‍ തന്റെ ഭിക്ഷാപാത്രം നിറച്ചുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ നടത്തിയ വിജയ പ്രസംഗത്തിലാണ് മോഡി ഇക്കാര്യം തുറന്നുപറഞ്ഞത്. ദുരുദ്ദേശത്തോടെ താന്‍ ഒന്നും ചെയ്യില്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
ഇത് ഇന്ത്യയുടെയും ജനാധിപത്യത്തിന്റെയും വിജയമാണ്. 130 കോടി ജനങ്ങളുടെ മുന്നില്‍ ശിരസ് നമിക്കുന്നു. ജാതി രാഷ്ട്രീയത്തെയും കുടുംബാധിപത്യത്തെയും ജനവിധി കടപുഴക്കിയെറിഞ്ഞു. മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഇത്തവണ ധൈര്യപ്പെട്ടില്ല.
എതിരാളികളുള്‍പ്പെടെ എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും. ദുരുദ്ദേശത്തോടെയോ സ്വാര്‍ഥതയോടെയോ ഒരു കാര്യവും പ്രവര്‍ത്തിക്കില്ലെന്നും മോഡി പറഞ്ഞു. അതിനിടെ മോഡി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ ചൗക്കിദാര്‍ വിശേഷണം നീക്കി. ചൗക്കിദാര്‍ വിശേഷണത്തിന്റെ അടുത്തഘട്ടത്തിലേക്കു നീങ്ങാനുള്ള സമയമായെന്നും മോഡി ട്വീറ്റ് ചെയ്തു.
അതേസമയം കേരളത്തില്‍ ബിജെപിക്കു വേണ്ടി ജീവത്യാഗംചെയ്ത പ്രവര്‍ത്തകരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിജയപ്രസംഗത്തില്‍ അനുസ്മരിച്ചു. രണ്ടാം മോഡി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കുമെന്നാണു സൂചന. കേന്ദ്രമന്ത്രിസഭാ യോഗം ശനിയാഴ്ച ചേരും.
ചരിത്രവിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു ഡെല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മോഡിയെ സ്വീകരിച്ചു. രാജ്‌നാഥ് സിങ്, സുഷമ സ്വരാജ്, ശിവ്‌രാജ് സിങ് ചൗഹാന്‍ തുടങ്ങി പ്രമുഖനേതാക്കള്‍ സന്നിഹിതരായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച ജഗന്‍ മോഹന്‍ റെഡ്ഡിക്കും നവീന്‍ പട്‌നായിക്കിനും അമിത് ഷാ അഭിനന്ദനങ്ങള്‍ അറിയിച്ചു. ബംഗാളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ ബിജെപിയുടെ മുന്നേറ്റം വരും ദിനങ്ങളിലേയ്ക്കുള്ള മുന്നറിയിപ്പാണെന്ന് മമത ബാനര്‍ജിയെ ഉന്നമിട്ട് അമിത് ഷാ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: PM Narendra Modi hails dawn of new India, says will work with consensus, News, New Delhi, Lok Sabha, Election, Politics, Result, Winner, BJP, Prime Minister, Narendra Modi, National, Trending.

Powered by Info News For You

Comments
Post a Comment