ഗൗതം ഗംഭീറിന്റെ സ്ഥാനാര്‍ത്ഥിത്വം ബി ജെ പിക്ക് തിരിച്ചടിയോ? താരത്തിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ കണ്ടത് ഒഴിഞ്ഞ കസേരകള്‍

ന്യൂഡെല്‍ഹി: (www.kvartha.com 03.05.2019) മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബി ജെ പിയില്‍ ചേര്‍ന്നത് കേന്ദ്രസര്‍ക്കാര്‍ ഏറെ ആഘോഷിച്ചിരുന്നു. അംഗത്വം നല്‍കിയതിന് പിന്നാലെ ഡെല്‍ഹിയില്‍ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. വിജയം എന്ന ഒറ്റലക്ഷ്യം മുന്നില്‍ കണ്ടാണ് താരത്തിന് ബി ജെ പി സീറ്റ് നല്‍കിയത്. രാഷ്ട്രീയത്തിലിറങ്ങും മുമ്പ് തന്നെ ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങള്‍ക്ക് നിര്‍ണായകമായ സംഭാവന നല്‍കിയ ഗൗതം ഗംഭീര്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വിമര്‍ശകന്‍ എന്ന നിലയില്‍ അറിയപ്പെടുകയും ചെയ്തിരുന്നു.

അതുകൊണ്ടുതന്നെ ഗംഭീറിനെ ഇറക്കി മണ്ഡലം പിടിക്കാമെന്ന കണക്കുക്കൂട്ടലിലാണ് ബിജെപി. എന്നാല്‍, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഗംഭീറിന് നേരെ ഒട്ടേറെ വിവാദങ്ങളാണ് ഉയര്‍ന്നുവന്നത്. ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടിയാണ് ആദ്യം രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. അതിന് പിന്നാലെ ഗൗതം ഗംഭീറിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പോലീസിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Rows Of Empty Chairs Greet Home Minister Rajnath Singh, Manoj Tiwari, Gautam Gambhir At Delhi Rally, New Delhi, News, Politics, Cricket, Sports, BJP, Lok Sabha, Election, Trending, Controversy, Election Commission, National

കമ്മിഷന്റെ അനുവാദമില്ലാതെ രാഷ്ട്രീയ റാലി നടത്തിയതിനാണ് കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഇപ്പോള്‍ ബിജെപിയെ ആശങ്കപ്പെടുത്തുന്നത് ഗംഭീറിന്റെ റാലിയിലെ ഒഴിഞ്ഞ കസേരകളാണ്. മേയ് ഒന്നിന് ഡെല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കില്‍ നടന്ന ഗംഭീറിന്റെ പ്രചാരണ യോഗത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഗൗതം ഗംഭീറിനും മറ്റൊരു സ്ഥാനാര്‍ത്ഥിയായ മനോജ് തിവാരിക്കുമായി നടത്തിയ റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായ രാജ്‌നാഥ് സിംഗും പങ്കെടുത്തിരുന്നു. എന്നാല്‍ റാലി കാണാന്‍ ജനക്കൂട്ടം തിങ്ങി നിറയും എന്നു കരുതിയിടത്ത് ഒഴിഞ്ഞ കസേരകള്‍ മാത്രമാണ് കാണപ്പെട്ടത്. ഇത് സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് വലിയ ക്ഷീണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗൗതം ഗംഭീറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് അബദ്ധമായോ എന്നാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ ചിന്ത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rows Of Empty Chairs Greet Home Minister Rajnath Singh, Manoj Tiwari, Gautam Gambhir At Delhi Rally, New Delhi, News, Politics, Cricket, Sports, BJP, Lok Sabha, Election, Trending, Controversy, Election Commission, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?