നീലേശ്വരം സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ അധ്യാപകന്‍ എഴുതിയ സംഭവം; പ്ലസ്ടു പരീക്ഷ വീണ്ടും എഴുതണമെന്ന് അധികൃതര്‍; പറ്റില്ലെന്ന് രക്ഷിതാക്കള്‍

മുക്കം: (www.kvartha.com 15.05.2019) മുക്കം നീലേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ പരീക്ഷ അദ്ധ്യാപകന്‍ എഴുതിയ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ പ്ലസ്ടു പരീക്ഷ വീണ്ടും എഴുതണമെന്ന് അധികൃതര്‍. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സ്‌കൂളിലെത്തി തെളിവുകള്‍ ശേഖരിച്ച ഹയര്‍ സെക്കന്‍ഡറി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരീക്ഷാഫലം തടഞ്ഞുവച്ച രണ്ടു വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതണമെന്ന് നിര്‍ദ്ദേശിച്ചു.

സേ പരീക്ഷയോടൊപ്പം പരീക്ഷയെഴുതാന്‍ ഇവര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കാമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ വീണ്ടും പരീക്ഷ എഴുതാനാവില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.
അതേസമയം പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പരീക്ഷയും അധ്യാപകന്‍ എഴുതിയതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kozhikode, Kerala, News, Nileshwaram, Trending, Education, Plus Two student, Examination, Teacher, Exam Sheet Misappropriated incident in Nileswaram School; Authority Suggested to Conduct Exam Again. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?