പെരുന്നാള്‍ തലേന്ന് പുതിയ അധ്യയനം: ഒരാഴ്ച നീട്ടണമെന്നാവശ്യപ്പെട്ട് എന്‍.എ നെല്ലിക്കുന്ന് നിവേദനം നല്‍കി


കാസര്‍കോട് (www.evisionnews.co): പെരുന്നാള്‍ തലേന്ന് ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഒരാഴ്ച നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കി. റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കിയാല്‍ ജൂണ്‍ അഞ്ചിനായിരിക്കും പെരുന്നാള്‍. റമസാന്‍ 29ന് മാസപ്പിറവി ദൃശ്യമായാല്‍ ജൂണ്‍ നാലിനായിരിക്കും പെരുന്നാള്‍. പെരുന്നാളിന്റെ തലേന്ന് സ്‌കൂളുകള്‍ തുറക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.

പെരുന്നാളിന് മുമ്പ് സ്‌കൂള്‍ തുറന്നാല്‍ ദൂരസ്ഥലങ്ങളിലുള്ള അധ്യാപകര്‍ ഒരു ദിവസത്തേക്ക് ജോലി സ്ഥലത്തെത്തി പിറ്റേദിവസം പെരുന്നാളിന് വീണ്ടും വീട്ടിലെത്തിച്ചേരാന്‍ വളരെയധികം പ്രയാസമുണ്ട്. പെരുന്നാളിന്റെ തിരക്കിനിടയില്‍ കുട്ടികളെ പ്രത്യേകിച്ച് അക്ഷരമുറ്റത്തേക്ക് പുതുതായി വരുന്ന ഒന്നാംക്ലാസ് വിദ്യാര്‍ത്ഥികളെ വിദ്യാലയത്തിലെത്തിക്കാന്‍ രക്ഷിതാക്കളും ബുദ്ധിമുട്ടേണ്ടിവരും. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് മിക്ക വിദ്യാലയങ്ങളിലും ഒരുതുള്ളി വെള്ളം പോലുമില്ലാത്ത ഗുരുതരമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഈസാഹചര്യങ്ങള്‍ കണക്കിലെടുത്ത് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത് ഒരാഴ്ച നീട്ടി ജൂണ്‍ പത്തിലേക്ക് മാറ്റണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?